കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക് ലാമില്‍ ഇന്ത്യയിറക്കിയത് ബ്രിക്സ് കാര്‍ഡ്: ഒടുവില്‍ ശ്രമം ഫലം കണ്ടു, എല്ലാം ഡോവലിന്‍റെ ബുദ്ധി

മൂന്ന് ദശാബ്ദത്തിനിടെ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം രണ്ടര മാസം നീണ്ടുനിന്ന ശേഷമാണ് അവസാനിക്കുന്നത്

Google Oneindia Malayalam News

ബീജിംങ്: ഡോക് ലാം പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ബ്രിക്സ് ഉച്ചകോടിയെ ഫലപ്രദമായി ഉപയോഗിച്ചെന്ന് വിദഗ്ദര്‍. മൂന്ന് ദശാബ്ദത്തിനിടെ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം രണ്ടര മാസം നീണ്ടുനിന്ന ശേഷമാണ് ആഗസ്റ്റ് 28 ന് അവസാനിക്കുന്നത്. ഇന്ത്യ- ചൈന- നേപ്പാള്‍ ട്രൈ ജംങ്ഷനായ ഡോക് ലയില്‍ ചൈനീസ് സൈന്യത്തിന്‍റെ റോഡ‍് നിര്‍മാണത്തെ തുടര്‍ന്ന് ജൂണ്‍ 16 നാണ് ഡോക് ലാമിനെച്ചൊല്ലി പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

തര്‍ക്കപ്രദേശത്തുനിന്ന് ഇരു സൈന്യങ്ങളും പിന്‍വലിയാമെന്ന തീരുമാനത്തോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. എന്നാല്‍ ചൈനയില്‍ വച്ച് സെപ്തംബര്‍ ആദ്യവാരം ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. ഇതാണ് ബ്രിക്സ് ഉച്ചകോടിയെന്ന കാര്‍ഡിറക്കിയാണ് ഇന്ത്യ പ്രശ്നം പരിഹരിച്ചതെന്നാണ് ഇതോടെ ലഭ്യമാകുന്ന സൂചനകള്‍.

ഡോക്ലാമില്‍ തുടരും

ഡോക്ലാമില്‍ തുടരും


ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നുവെങ്കിലും പ്രദേശത്ത് പട്രോളിംഗ് തുടരുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റോഡ് നിര്‍മാണത്തിനായി വിന്യസിച്ചിരുന്ന ബുള്‍ഡോസറുകളും റോഡ് നിര്‍മാണ സാമഗ്രികളും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നീക്കം ചെയ്തിരുന്നു.

 ബ്രിക്സ് ഉച്ചകോടി

ബ്രിക്സ് ഉച്ചകോടി

സെപ്തംബര്‍ ആദ്യവാരം ചൈനയിലെ സിയാമെന്‍ നഗരത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ബ്രിക്സ് വാര്‍ഷിക ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബ്രിക്സില്‍ പങ്കെടുക്കുന്നത്. ബ്രിക്സ് ഉച്ചകോടി നടക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക് ലാം തര്‍ക്കത്തിന് അവസാനമാകുന്നത്.

 നീക്കം തന്ത്രപരം

നീക്കം തന്ത്രപരം

ബ്രിക്സ് ഉച്ചകോടി ചൈനയില്‍ വച്ച് നടക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കവെയാണ് സൂചനകളൊന്നുമില്ലാതെ പൊടുന്നനെ നയതന്ത്ര ചര്‍ച്ചകള്‍ വഴി ഡോക് ലാം പ്രശ്നത്തിന് പരിഹാരമാകുന്നത്. ഇരു സൈന്യങ്ങളും ഡോക് ലാമില്‍ നിന്ന് സേനയെ പിന്‍വലിക്കാമെന്ന് സമവായത്തിലെത്തിയതാണ് പ്രശ്ന പരിഹാരത്തിന് നിര്‍ണായക വഴിത്തിരിവായത്. എന്നാല്‍ ബ്രിക്സ് ഉച്ചകോടി മുന്നില്‍ക്കണ്ട് ഇന്ത്യ നടത്തിയ തന്ത്രപരമായ നീക്കമാണ് ഇതെന്നും സൂചനകളുണ്ട്.

 പച്ചക്കൊടി കാണിച്ച് ഇന്ത്യ

പച്ചക്കൊടി കാണിച്ച് ഇന്ത്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക് ലാം പ്രശ്നത്തിന് പരിഹാരമായതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

പാഠമുള്‍ക്കൊള്ളണം

പാഠമുള്‍ക്കൊള്ളണം


സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണമെന്നും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള നിയമങ്ങളും കരാറുകളും അനുസരിച്ച് സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ഇരു സൈന്യങ്ങളുടേയും ആരോഗ്യകരമായ വികസനം സാധ്യമാകണമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷയൊരുക്കും

സുരക്ഷയൊരുക്കും

ഡോക് ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ രണ്ടര മാസത്തോളമായി തുടര്‍ന്നുവന്ന തര്‍ക്കം പരിഹരിക്കപ്പെട്ടുവെങ്കിലും ഡോക് ലാമില്‍ പട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഭൂട്ടാനുമായി തര്‍ക്കത്തിലുള്ള പ്രദേശത്ത് ചൈനീസ് സൈന്യം പട്രോളിംഗ് നടത്തുന്നതില്‍ ഇന്ത്യയ്ക്കും എതിര്‍പ്പില്ലെന്നാണ് സൂചന.

 റോ‍ഡ് നിര്‍മാണത്തില്‍

റോ‍ഡ് നിര്‍മാണത്തില്‍

റോ‍ഡ് നിര്‍മാണത്തില്‍ നിന്ന് പിന്നോട്ട് ഡോക് ലാമിലെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായതോടെ ചൈന റോഡ് നിര്‍മാണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ബുള്‍ഡോസറുകളും റോഡ് നിര്‍മാണ സാമഗ്രികളും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്. ഡോക് ലയില്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തുനിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതിമന് പിന്നാലെയാണ് നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അതിര്‍ത്തി തര്‍ക്കത്തിലേയ്ക് നയിച്ചത് ചൈനയുടെ റോഡ് നിര്‍മാണമാണെന്ന് സര്‍ക്കാര്‍ എവിടെയും എടുത്ത് പരാമര്‍ശിച്ചിട്ടില്ല.

രണ്ടരമാസത്തെ തര്‍ക്കം

രണ്ടരമാസത്തെ തര്‍ക്കം

ജൂണ്‍ 16 മുതല്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കത്തിനാണ് രണ്ടരമാസത്തിന് ശേഷം തിരശ്ശീല വീണത്. തര്‍ക്കത്തോടെ ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ക്ക് പുറമേ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളുമായി പ്രത്യക്ഷപ്പെട്ട ചൈനീസ് മാധ്യമങ്ങളും നിലപാട് മയപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഡോക് ലാമില്‍ ഇരു രാജ്യങ്ങളുടേയും 300 സൈനികരാണ് നേര്‍ക്കുനേര്‍ നിലയുറിപ്പിച്ചിരുന്നത്.

 ഇന്ത്യന്‍ സൈന്യം പിന്നോട്ട്

ഇന്ത്യന്‍ സൈന്യം പിന്നോട്ട്


ഡോക്ലാം പ്രശ്നത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയതോടെ തിങ്കളാഴ്ച രാവിലെ തന്നെ ഡോക് ലാമില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൈനയാണ് വ്യക്തമാക്കിയത്. ഇന്ത്യ പിന്‍മാറിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പ്രതികരിക്കുകയും ചെയ്തു.

വഴത്തിരിവായത് ബ്രിക്സ്!!

വഴത്തിരിവായത് ബ്രിക്സ്!!

വഴത്തിരിവായത് ബ്രിക്സ്!!

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ചൈനയിലേക്ക് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഡോക് ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് സമാധാന നടപടികള്‍ വേഗത്തിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ചൈനയിലേക്ക് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഡോക് ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് സമാധാന നടപടികള്‍ വേഗത്തിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ചൈനയില്‍ കൂടിക്കാഴ്ച

ചൈനയില്‍ കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേയ്ക്ക് തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ രണ്ടിനാണ് ചൈനയിലെത്തുക. ചൈനയിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. രണ്ടര മാസത്തെ തര്‍ക്കം അവസാനിച്ചതോടെ ഇരു രാജ്യങ്ങളുടേയും തലവന്മാരുടെ കൂടിക്കാഴ്ചയും നിര്‍ണായകമായിത്തീരും.

ട്രൈ ജംങ്ഷനെച്ചൊല്ലി

ട്രൈ ജംങ്ഷനെച്ചൊല്ലി

ഇന്ത്യ-ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനായ ഡോക് ലാമില്‍ ചൈനീസ് സൈന്യം ആരംഭിച്ച റോഡ് നിര്‍മാണമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഇതോടെ ഇന്ത്യയും ചൈനയും സിക്കിം സെക്ടറില്‍ സൈനിക വിന്യാസം നടത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടുവച്ചിരുന്നുവെങ്കിലും ഇത് ​അംഗീകരിക്കാന്‍ ചൈന തയ്യറായിരുന്നില്ല.

English summary
For almost two and a half months, Indian and Chinese troops found themselves in a standoff in the Doklam plateau in Bhutan—the worst crisis between the two countries in three decades. That standoff ended on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X