കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യ മൂല്യങ്ങളും മുറുകെ പിടിക്കണം; മോദിയോട് ബൈഡൻ

Google Oneindia Malayalam News

ദില്ലി; ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കണമെന്ന് പ്രധാനനമന്ത്രി നരേന്ദ്ര മോദിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇത് രണ്ടാം തവണയാണ് ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബൈഡൻ പ്രതിപാദിക്കുന്നത്.

Biden and modi

ജനാധിപത്യ മൂല്യങ്ങൾക്കൊപ്പം സഹിഷ്ണുതയുടെ ആവശ്യകതയെക്കുറിച്ചും ബൈഡൻ പരാമർശിച്ചു.അടുത്തയാഴ്ച ലോകം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ, അഹിംസ, ബഹുമാനം, സഹിഷ്ണുത എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശം ഇന്ന് മുമ്പത്തേക്കാളും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് എല്ലാവരേയും ഓർമ്മപ്പെടുത്തുകയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു.

അതേസമയം അടുത്ത ദശകം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിവർത്തന കാലമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, രണ്ട് രാജ്യങ്ങളും പ്രതിബദ്ധത പുലർത്തുന്ന പാരമ്പര്യങ്ങളാണ്. അത് ഇനിയും വർധിക്കും, മോദി വ്യക്തമാക്കി. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, ക്വാഡ് എന്നീ മൂന്ന് വിഷയങ്ങളെക്കുറിച്ചാണ് ബൈഡൻ പ്രതിപാദിച്ചത്. അതേസമയം പാരമ്പര്യം, പ്രതിഭ, സാങ്കേതികവിദ്യ, വ്യാപാരം, ട്രസ്റ്റിഷിപ്പ് എന്നിവയെക്കുറിച്ചായിരുന്നു മോദി സംസാരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ദൃഢവുമായിരിക്കണമെന്നും ഇത് ലോകരാജ്യങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ

സൗഹൃദത്തെ ഏറെ പ്രതീക്ഷയോടെയാണ് താൻ നോക്കി കാണുന്നത്. 40 ലക്ഷം ഇന്തോ- അമേരിക്കൻ വംശജർ അമേരിക്കയെ കരുത്തരായി നിലനിർത്താൻ ഓരോ ദിവസവും പ്രയത്നിക്കുന്നുണ്ട്.ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ പറഞ്ഞു.
അതേസമയം ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനുള്ള വിത്ത് പാകി കഴിഞ്ഞതായി നരേന്ദ്ര മോദി പ്രതികരിച്ചു. ജനാധിപത്യ "പാരമ്പര്യങ്ങളെ" കുറിച്ച് സംസാരിക്കുമ്പോൾ മോദി പ്രതിഭയെക്കുറിച്ചും സംസാരിച്ചു.അമേരിക്കയുടെ പുരോഗതിയുടെ യാത്രയിൽ നാല് ദശലക്ഷത്തിലധികം ഇന്ത്യൻ അമേരിക്കക്കാർ പങ്കുവഹിക്കുന്നുണ്ട്.ഇന്നത്തെ ലോകത്തെ നയിക്കുന്ന ഏറ്റവും സുപ്രധാനമായ ശക്തിയെന്നത് സാങ്കേതികവിദ്യയാണ്, സേവനത്തിന് വേണ്ടിയുള്ള സാങ്കേതികവിദ്യ, മാനവികതയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യ, ഇതിനുള്ള അവസരങ്ങള്‍ അത്യതിസാധാരണമാമെന്ന് താൻ കരുതുന്നുവെന്നും മോദി പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം പ്രാധാന്യമർഹിക്കുന്നതായും ഇത് സന്തുലിതമാകണമെന്നും കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആഘോഷിക്കുന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് പ്രതിപാദിച്ചു. ഗാന്ധി എപ്പോഴും സംസാരിച്ചിരുന്നത് പരസ്പര വിശ്വാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണെന്നും മോദി പറഞ്ഞു.

സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം വെട്ടും; സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി ബിഎൽ സന്തോഷ്സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം വെട്ടും; സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി ബിഎൽ സന്തോഷ്

Recommended Video

cmsvideo
കേക്കിലെ മെഴുകുതിരി ഊതുന്നതിനിടെ തീപടര്‍ന്നു | Oneindia Malayalam

ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

English summary
India's diversity and democratic values must be upheld; Biden to Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X