ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രകൃതി വാതകം ഇറക്കും; 50 ലക്ഷം ടണ്‍, കരാര്‍ ഒപ്പിട്ടു
ഹൂസ്റ്റണ്‍: ഇന്ത്യയിലെയും അമേരിക്കയിലെയും വ്യവസായികള്‍ പ്രകൃതി വാതക കരാറില്‍ ഒപ്പുവച്ചു. അമേരിക്കയിലെ ഊര്‍ജ മേഖലയിലുള്ള കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നേരന്ദ്ര മോദി സംവദിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വൈകീട്ട് കരാര്‍ ഒപ്പുവച്ചത്. അമേരിക്കന്‍ പ്രകൃതി വാതക കമ്പനിയായ ടെല്ലുറിയനും ഇന്ത്യയുടെ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും (പിഎല്‍എല്‍) ആണ് കരാര്‍ ഒപ്പുവച്ചത്.

പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ പ്രകൃതി വാതകമാണ് കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് ഇറക്കുക. മോദിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടതെന്ന് ടെല്ലുറിയന്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഇറക്കുന്ന കമ്പനിയാണ് പെട്രോനെറ്റ്. ശനിയാഴ്ച മോദിയുടെ കൂടിക്കാഴ്ചകള്‍ പ്രധാനമായും ഊര്‍ജമേഖലയിലെ പ്രമുഖരുമായിട്ടായിരുന്നു.
റഷ്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള എല്‍എന്‍ജി ഇറക്കുമതിക്ക് പുറമെയാണ് അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ഖത്തറില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ഇറാന് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഖത്തറിന്റെ പ്രകൃതി വാതക ശേഖരം. എന്നാല്‍ ഇറാനും അമേരിക്കയും മേഖലയില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം നടത്തുന്നത്.
പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുന്ന ഹൗഡി മോദി പരിപാടി ഇന്ന് വൈകീട്ടാണ്. 50000 പേര് പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications