കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രകൃതി വാതകം ഇറക്കും; 50 ലക്ഷം ടണ്‍, കരാര്‍ ഒപ്പിട്ടു

Google Oneindia Malayalam News

ഹൂസ്റ്റണ്‍: ഇന്ത്യയിലെയും അമേരിക്കയിലെയും വ്യവസായികള്‍ പ്രകൃതി വാതക കരാറില്‍ ഒപ്പുവച്ചു. അമേരിക്കയിലെ ഊര്‍ജ മേഖലയിലുള്ള കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നേരന്ദ്ര മോദി സംവദിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വൈകീട്ട് കരാര്‍ ഒപ്പുവച്ചത്. അമേരിക്കന്‍ പ്രകൃതി വാതക കമ്പനിയായ ടെല്ലുറിയനും ഇന്ത്യയുടെ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും (പിഎല്‍എല്‍) ആണ് കരാര്‍ ഒപ്പുവച്ചത്.

Un

പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ പ്രകൃതി വാതകമാണ് കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് ഇറക്കുക. മോദിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടതെന്ന് ടെല്ലുറിയന്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഇറക്കുന്ന കമ്പനിയാണ് പെട്രോനെറ്റ്. ശനിയാഴ്ച മോദിയുടെ കൂടിക്കാഴ്ചകള്‍ പ്രധാനമായും ഊര്‍ജമേഖലയിലെ പ്രമുഖരുമായിട്ടായിരുന്നു.

വട്ടിയൂര്‍ക്കാവ് ബിജെപി ഉറപ്പിച്ചു; സ്ഥാനാര്‍ഥി കുമ്മനം മതിയെന്ന് കമ്മിറ്റികള്‍, അപ്പോള്‍ എസ് സുരേഷ്വട്ടിയൂര്‍ക്കാവ് ബിജെപി ഉറപ്പിച്ചു; സ്ഥാനാര്‍ഥി കുമ്മനം മതിയെന്ന് കമ്മിറ്റികള്‍, അപ്പോള്‍ എസ് സുരേഷ്

റഷ്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള എല്‍എന്‍ജി ഇറക്കുമതിക്ക് പുറമെയാണ് അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ഖത്തറില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഖത്തറിന്റെ പ്രകൃതി വാതക ശേഖരം. എന്നാല്‍ ഇറാനും അമേരിക്കയും മേഖലയില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം നടത്തുന്നത്.

പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുന്ന ഹൗഡി മോദി പരിപാടി ഇന്ന് വൈകീട്ടാണ്. 50000 പേര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

English summary
India's PLL signed an MoU to Import LNG from America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X