കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2024 ഓടെ ലോകജനസംഖ്യയില്‍ ഇന്ത്യ ഏറ്റവും മുന്നില്‍!!ചൈനയെ കടത്തിവെട്ടും!!

2030 ആകുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടി ആകും

Google Oneindia Malayalam News

വാഷിങ്ടണ്‍: 2024 ആകുമ്പോഴേക്കും ലോകജനസംഖ്യയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ മുന്നിലെത്തുമെന്ന് കണക്കുകള്‍. നേരത്തേ കണക്കു കൂട്ടിയിരുന്നതിനേക്കാള്‍ 2 വര്‍ഷം താമസിച്ചാണിത്. 2030 തോടെ ഇന്ത്യയിലെ ജനസംഖ്യ 1.5 ബില്യന്‍(150 കോടി)എത്തുമെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്.

നിലവില്‍ ചൈനയാണ് ലോക ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍. 1.41 ബില്യനാണ് ചൈനയിലെ ഇപ്പോഴത്തെ ജനസംഖ്യ. രണ്ടാമത് ഇന്ത്യയാണ്. 1.34 ബില്യനാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ. ഇപ്പോള്‍ ലോകജനസംഖ്യയിലെ 19 ശതമാനം ചൈനയിലും 18 ശതമാനം ഇന്ത്യയിലുമാണ്.

 ജമ്മു കശ്മീർ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ ഭീകരര്‍! ജമ്മു കശ്മീർ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ ഭീകരര്‍!

22-population-six-billion-1ok-22-1498107620.jpg -Properties

യുഎന്‍ നേരത്തേ നല്‍കിയ കണക്കുകളില്‍ 2022 ഓടെ ലോക ജനസംഖ്യയില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്‍പിലെത്തുമെന്നുമെന്നായിരുന്നു സൂചനകള്‍. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യ 1.66 ബില്യന്‍ ആകുമെന്നും അതിനു ശേഷം ജനസംഖ്യാ വര്‍ദ്ധനവില്‍ കുറവുണ്ടായി 2100 ആകുമ്പോഴേക്കും 1.51 മില്യന്‍ എത്തുമെന്നും യുഎന്‍ പറയുന്നു.

English summary
India's population could surpass that of China around 2024, two years later than previously estimated, and is projected to touch 1.5 billion in 2030, according to a UN forecast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X