കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം നിയന്ത്രിക്കാന്‍ മോദിയും ബിന്‍ സല്‍മാനും; പുതിയ സമിതി, നിര്‍ണായക തീരുമാനങ്ങള്‍

Google Oneindia Malayalam News

റിയാദ്: ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഇന്ത്യയും സൗദിയും കൈകോര്‍ക്കുമ്പോള്‍ പിറക്കുന്നത് പുതിയ ചരിത്രം. പാകിസ്താന്റെ സഖ്യരാജ്യമായ സൗദി അറേബ്യ, തീവ്രവാദ വിരുദ്ധ നടപടിയില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ രൂപീകരിച്ച തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ധാരണയിലെത്തി.

സമിതിയുടെ പ്രവര്‍ത്തനത്തിന് വേണ്ട ചട്ടക്കൂട് തയ്യാറാക്കി. സൗദി രാജാവ് സല്‍മാനുമായും മോദി ചര്‍ച്ച നടത്തി. സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രിയോടെ രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി പുലര്‍ച്ചെ ഇന്ത്യയില്‍ തിരിച്ചെത്തി. മോദിയുടെ സൗദി സന്ദര്‍ശനത്തിനിടെ എടുത്ത നിര്‍ണായകമായ തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളുടെയും ഭാവി നിര്‍ണയിക്കുന്നതാണ്....

 സന്ദര്‍ശനത്തിന്റെ ഒരു പ്രത്യേകത

സന്ദര്‍ശനത്തിന്റെ ഒരു പ്രത്യേകത

സൗദി-ഇന്ത്യ നേതാക്കള്‍ ഉള്‍പ്പെടുന്ന പുതിയ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയെന്നതാണ് മോദി സന്ദര്‍ശനത്തിന്റെ ഒരു പ്രത്യേകത. ഈ സമിതി രണ്ടു വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുക സമിതിയായിരിക്കും.

 മോദിയും ബിന്‍ സല്‍മാനും

മോദിയും ബിന്‍ സല്‍മാനും

പ്രധാനമന്ത്രി മോദിയും സൗദി കിരീടവകാശി ബിന്‍ സല്‍മാനുമായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക. ഇരുരാജ്യങ്ങളുടെയും നാവിക സേന ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യത്തിലോ സംയുക്ത അഭ്യാസം നടത്തും. ഇന്ത്യയില്‍ എണ്ണമേഖലയില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച സൗദി ഇതിന്റെ നടപടികള്‍ വേഗത്തിലാക്കും.

ഒട്ടേറെ കരാറുകള്‍

ഒട്ടേറെ കരാറുകള്‍

സൗദി രാജാവുമായിട്ടാണ് മോദി ചൊവ്വാഴ്ച ഉച്ചയ്ക്ക് ചര്‍ച്ച നടത്തിയത്. വൈകീട്ട് ബിന്‍ സല്‍മാനനുമായും ചര്‍ച്ച നടത്തി. എണ്ണ, പ്രകൃതി വാതകം, പ്രതിരോധം, സിവില്‍ ഏവിയേഷന്‍ എന്നീ വിഷയങ്ങളില്‍ കൂടുതല്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് വേണ്ട കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

വിമാന സര്‍വീസ് വര്‍ധിപ്പിക്കും

വിമാന സര്‍വീസ് വര്‍ധിപ്പിക്കും

ഭീകര പ്രവര്‍ത്തനം തടയുന്നതിനു സൗദിയും ഇന്ത്യയും ധാരണയിലെത്തി. ഏത് തരത്തിലുള്ള ഭീകരതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന് നേതാക്കള്‍ വിലയിരുത്തി. ഇ മൈഗ്രേഷന്‍ സംവിധാനം ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടപ്പാക്കും. ഇരുരാജ്യങ്ങള്‍ക്കിടയിലെ വിമാന സര്‍വീസ് എണ്ണം കൂട്ടാനും തീരുമാനിച്ചു.

 റുപേ കാര്‍ഡ് ഉപയോഗിക്കാം

റുപേ കാര്‍ഡ് ഉപയോഗിക്കാം

സൗദിയില്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിനും ധാരണയിലെത്തി. റുപേ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് സൗദി. നേരത്തെ യുഎഇയും ബഹ്‌റൈനും ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റത്തെ അംഗീകരിച്ചിരുന്നു. ഹജ്ജിനും ഉംറയ്ക്കുമെത്തുന്ന തീര്‍ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇടപാട് നടത്തുന്നതിന് ഇതുപകാരപ്പെടും.

കൂറ്റന്‍ എണ്ണ സംഭരണ കേന്ദ്രം

കൂറ്റന്‍ എണ്ണ സംഭരണ കേന്ദ്രം

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കൂറ്റന്‍ എണ്ണ ശുദ്ധീകരണ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. സൗദിയുടെ അരാംകോയും യുഎഇയുടെ അഡ്‌നോക്കും ഇന്ത്യന്‍ എണ്ണ കമ്പനികളും സംയുക്തമായിട്ടാണ് ഇത് നിര്‍മിക്കുന്നത്. ഇവിടെ സൗദിയില്‍ നിന്നുള്ള എണ്ണ സംഭരിക്കുകയും വിതരണം ചെയ്യുകയുമാണ് പദ്ധതി.

ആഗോള ഘടനയില്‍ മാറ്റംവരുത്തും

ആഗോള ഘടനയില്‍ മാറ്റംവരുത്തും

ഇന്ത്യന്‍ ഓയില്‍ മിഡില്‍ ഈസ്റ്റ്- സൗദി കമ്പനി അല്‍ ജെരി എന്നിവ സഹകരിച്ച് നീങ്ങാന്‍ തീരുമാനിച്ചു. ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. ഈ രണ്ട് രാജ്യങ്ങളും കൈക്കോര്‍ക്കുന്നത് ലോകത്തിന്റെ സാമ്പത്തിക രംഗത്ത് ഗതിമാറ്റുമെന്നാണ് വിലയിരുത്തല്‍.

ഇരു നേതാക്കളുടെയും അഭിനന്ദനം

ഇരു നേതാക്കളുടെയും അഭിനന്ദനം

സൗദി എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായ ശേഷവും ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ അളവില്‍ സൗദി കുറവ് വരുത്തിയിട്ടില്ല. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുന്നതായിരുന്നു സൗദിയുടെ നീക്കം. ഇതില്‍ മോദി സൗദി രാജിവിനെ നന്ദി അറിയിച്ചു. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതില്‍ സൗദി രാജാവ് മോദിയെ അഭിനന്ദിച്ചു.

ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷംശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

English summary
India, Saudi to Set up Strategic Partnership Council Headed by Modi-Bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X