എല്ലാ രാജ്യങ്ങളെയും കടത്തിവെട്ടി, ഇനി ഇന്ത്യക്ക് മുമ്പില്‍ സൗദി അറേബ്യ മാത്രം, വിട്ടുകൊടുക്കുമോ മോദി
ആയുധം വാങ്ങുന്നതിന് വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പണം ചെലവിടുന്നതില്‍ ഇന്ത്യക്കാണ് രണ്ടാംസ്ഥാനം. ആദ്യം സൗദിയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
വാഷിങ്ടണ്‍: പ്രതിരോധ സേനയെ ആധുനികവല്‍ക്കരിക്കുന്നതിന് ഇന്ത്യ ആവിഷ്കരിച്ചത് ബൃഹദ് പദ്ധതികള്‍. ആയുധം വാങ്ങുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നതില്‍ ഇന്ത്യക്കാണ് രണ്ടാംസ്ഥാനം. ആദ്യം സൗദിയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2008നും 2015നുമിടയില്‍ 3400 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങിക്കൂട്ടിയത്. എന്നാല്‍ സൗദി ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. 9350 കോടി ഡോളറാണ് അവര്‍ സൈന്യത്തിനും മറ്റു പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചതെന്ന് കണ്വെന്ഷനല് ആംസ് ട്രാന്‍സ്ഫേഴ്സ് ടു ഡവലപ്പിങ് നാഷന്‍സ് 2008-15 എന്ന റിപോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസിന് കീഴിലുള്ള സ്വതന്ത്ര ഗവേഷണ വിഭാഗമായ കോര്ഗ്രഷനല് റിസര്‍ച്ച് സര്‍വീസ് ആണ് റിപോര്‍ട്ട് തയ്യാറാക്കിയത്. സൗദിയാണ് മുന്നിലെന്നും തൊട്ടുപിന്നില്‍ ഇന്ത്യയാണെന്നും പറയുന്ന റിപോര്‍ട്ട് അടുത്തിടെയായി ഇന്ത്യ സൈന്യത്തെ ആധുനിക വല്ക്കരിക്കുന്നതില് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.

അമേരിക്കയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയും സൗദിയും ആയുധം വാങ്ങുന്നതിന്റെ നേട്ടം പ്രധാനമായും അമേരിക്കക്ക് തന്നെയാണ്. ഇതുവരെ റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ ആയുധം വാങ്ങിയിരുന്നത്. അടുത്ത കാലത്തായി ഇന്ത്യ കൂടുമാറുകയാണ്. അതില്‍ നേട്ടം കൊയ്യുന്നതാവട്ടെ അമേരിക്കയും.

പ്രതിരോധ മുന്നറിയിപ്പ് സംവിധാനമുള്ള വിമാനമായ ഫാല്‍ക്കണ്‍ 2004ല്‍ ഇസ്രായേലില്‍ നിന്നു ഇന്ത്യ വാങ്ങിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇവ വാങ്ങിയത് ഫ്രാന്‍സില്‍ നിന്നാണ്. മാത്രമല്ല, അന്തര്‍വാഹിനി കപ്പലുകളും ഫ്രാന്‍സില്‍ നിന്നു വാങ്ങി. എന്നാല്‍ 2008ല്‍ ആറ് ചരക്ക് വിമാനമാണ് അമേരിക്കയില്‍ നിന്ന് വിലക്കെടുത്തത്.

2010ല്‍ ബ്രിട്ടനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായിരുന്നു ഇന്ത്യ ആയുധം വാങ്ങിക്കൂട്ടിയത്. എന്നാല്‍ പിന്നീട് ഫ്രാന്‍സും അമേരിക്കയുമായി ഇന്ത്യയുടെ ഇക്കാര്യത്തിലെ സുഹൃത്തുക്കള്‍. ഇന്ത്യയുടെ ഇടപാടുകള്‍ പഴയ താവളം വിട്ടത് റഷ്യക്ക് കനത്ത തിരിച്ചടിയാണ്. റഷ്യ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ആയുധവിപണിയില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

റഷ്യയുമായി ഹെലികോപ്റ്റര്‍ ഇടപാടിന് ഇന്ത്യ കഴിഞ്ഞവര്‍ഷം ധാരണയായിട്ടുണ്ട്. ഇന്ത്യ കൈവിട്ട സാഹചര്യത്തില്‍ റഷ്യ മറ്റു രാജ്യങ്ങളിലേക്ക് ആയുധം വില്‍ക്കാനുള്ള ശ്രമത്തിലാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ കാര്യത്തില്‍ ആയുധഇടപാട് വളരെ വ്യത്യസ്തമാണ്. ആയുധ നിര്‍മാണത്തിലും കയറ്റുമതിയിലും ഒട്ടും മോശമല്ലാത്ത ചൈന കൂടുതല്‍ ആയുധം വിറ്റത് പാകിസ്താനാണ്. കൂടാതെ ബംഗ്ലാദേശിനും മ്യാന്മറിനും വിറ്റിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കാണ് ചൈന കൂടുതലും ആയുധം കൈമാറിയിട്ടുള്ളത്.
-
സൗദി അറേബ്യ സമ്മതിച്ചു; ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications