Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയെക്കാൾ തിളക്കം ഇന്ത്യക്ക്!!! നാസയുടെ ഭൂപടത്തിൽ കലിതുള്ളി ചൈനീസ് മാധ്യമങ്ങള്‍!!

ഇന്ത്യയ്ക്ക് ഭൂപടത്തില്‍ മാത്രമേ തിളങ്ങാന്‍ കഴിയൂ എന്നും എന്നാല്‍ ചൈന അങ്ങനെയല്ലെന്നും ചൈനീസ് മാധ്യമങ്ങള്‍

വാഷിങ്ടൺ: ഇന്ത്യയുമായി അഭിപ്രായ വ്യത്യാസം തുടരുന്ന ചൈനയെ പ്രതിരോധതത്തിലാക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ഭൂപടം പുറത്തുവന്നു. ഏഷ്യയില്‍ ചൈനയേക്കാളും തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നാണ് നാസയുടെ സാറ്റലൈറ്റ് ഡേറ്റകള്‍ വ്യക്തമാക്കുന്നു. ബഹിരാകാശത്തു നിന്നു താഴേക്കു നോക്കുമ്പോള്‍ ഇന്ത്യയാണ് ഏറ്റവും തിളക്കമുള്ള രാജ്യം. എന്നാല്‍ ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും സാറ്റലൈറ്റ് ഭൂപടങ്ങള്‍ വ്യക്തമാക്കുന്നു.എന്നാല്‍ നാസയുടെ പുതിയ കണ്ടുപിടുത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. ഈ ഡേറ്റകളിലൊന്നും കാര്യമില്ലെന്നും നാസയുടെ ഭൂപടവും തെളിവുകളും തെറ്റാണെന്നും ചൈനീസ് മാധ്യമങ്ങള്‍ തുറന്നടിച്ചു.

ഇന്ത്യയ്ക്ക് ഭൂപടത്തില്‍ മാത്രമേ തിളങ്ങാന്‍ കഴിയൂ എന്നും എന്നാല്‍ ചൈന അങ്ങനെയല്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ചൈനീസ് മാധ്യമമായ 'ദി പേപ്പര്‍' ഇങ്ങനെയാണ് പ്രതികരിച്ചത്, ഇന്ത്യയുടെ മൂന്നു ഭാഗവും കടലാണ്. ഇതാണ് തിളക്കത്തിനു പിന്നിലെ ഒരു കാരണം. ഇതിനു പുറമെ ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 40 ശതമാനം സമതല പ്രദേശങ്ങളാണ്. എന്നാല്‍ ചൈനയിൽ 12 ശതമാനം മാത്രമാണ് സമതല പ്രദേശങ്ങൾ ഉള്ളത്. ചൈനീസ് ജനസംഖ്യയുടെ 28 ശതമാനം ഉയര്‍ന്ന പര്‍വ്വതനിരകളിലും കുന്നിന്‍പുറങ്ങളിലും വസിക്കുന്നത്. ഇത് ചൈനയുടെ പടിഞ്ഞാറന്‍, വടക്കന്‍ മേഖലകള്‍ താരതമ്യേന ചെയ്യുമ്പോള്‍ കുറവാണ്.

nasa

നഗരവല്‍ക്കരണത്തിന്റെ തോത് താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടേത് 57 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 35 ശതമാനം മാത്രമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ കൂടുതല്‍ വലിയ നഗരങ്ങളാണുള്ളത്. എന്നാല്‍ ഇന്ത്യയിലെ റൗണ്ട് ലൈറ്റുകള്‍ പോലെ തീവ്രമായതല്ല ചൈനീസ് നഗരങ്ങളില്‍ നിന്നുള്ള റൗണ്ട് ലൈറ്റുകളെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി ഇല്ലെന്നാണ്. 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. ഇത് 2015 ലെ കണക്കാണ്. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 13,523 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയെന്നാണ് കാണിക്കുന്നത്. എന്നാല്‍ 100 ശതമാനം ഇപ്പോഴും കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+