കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈന

മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ പരമാധികാര അവകാശത്തിനു കീഴിലാണെന്ന് ചുന്‍ യിങ് വ്യക്തമാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
ദോക്‌ലാം തങ്ങളുടേതാണെന്നും വിട്ടുതരില്ലെന്നും ചൈന | Oneindia Malayalam

ബെയ്ജിങ്: ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് ചൈന. ദോക്‌ലാം തങ്ങളുടേതാണെന്ന് ചൈന അവകാശവാദമുന്നയിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം മാറ്റിയത് ചൈനയാണെന്നും അതിനോടുള്ള പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദോക്‌ലാമില്‍ അവകാശവാദമുന്നയിച്ച് ചൈന വീണ്ടുമെത്തിയിരിക്കുന്നത്. ദോക്‌ലാമുമായി ചൈനയ്ക്ക് ചരിത്രപരമായ ബന്ധങ്ങളുണ്ടെന്ന് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

പാകിസ്താന്‍- ചൈന ആയുധസഹകരണം; മിസൈല്‍ സംവിധാനം കൈമാറിയെന്ന് റിപ്പോര്‍ട്ട്പാകിസ്താന്‍- ചൈന ആയുധസഹകരണം; മിസൈല്‍ സംവിധാനം കൈമാറിയെന്ന് റിപ്പോര്‍ട്ട്

1

മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ പരമാധികാര അവകാശത്തിനു കീഴിലാണെന്ന് ചുന്‍ യിങ് വ്യക്തമാക്കി. നിലവിലെ സാഹചര്യമെന്ന് കാര്യം അവിടെയില്ലെന്നും ബംബാവാലയ്ക്ക് മറുപടി നല്‍കവേ അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ ഇന്ത്യ-ചൈന സൈന്യങ്ങള്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം നേര്‍ക്കുനേര്‍ നിന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 72 ദിവസങ്ങള്‍ക്ക് ശേഷം ഇരുസൈന്യങ്ങളും പിന്‍മാറിയത്. ഈ സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചതായി കരുതുന്നുവെന്ന് ചൈനീസ് വക്താവ് പറഞ്ഞു. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാന്‍ ചൈനയുമൊത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ അതിര്‍ത്തിയിലെ അന്തരീക്ഷം മികച്ചതാകണമെന്നും ചുന്‍യിങ് പറയുന്നു.

2

അതേസമയം ആജീവനാന്ത പ്രസിഡന്റായതോടെ മേഖലയില്‍ കൂടുതല്‍ സൈനിക ഇടപെടല്‍ നടത്താന്‍ ഒരുങ്ങുകയാണ് ഷി ജിന്‍ പിങ്. അപ്പോള്‍ വരുംദിവസങ്ങളില്‍ ഇന്ത്യയുമായുള്ള ബന്ധം മോശമാവുമെന്ന് ചൈനീസ് വക്താവിന്റെ മറുപടി സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ ഇടയ്ക്കുള്ള തന്ത്രപ്രധാന മേഖലയാണ് ദോക്‌ലാം. ഇത് ഒരു തരത്തിലും വിട്ടുകൊടുക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഈ ഭൂമി ചൈനയുടേതാണെന്നും ഇവിടെ ചൈനീസ് താല്‍പര്യങ്ങള്‍ മാത്രമേ നടക്കുകയുള്ളൂവെന്നുമാണ് ചൈനയുടെ നിലപാട്.

കളി ഇന്ത്യയോട് വേണ്ട... ഏത് സാഹര്യത്തിലും ചൈനയെ നേരിടാൻ തയ്യാർ, ഡോക്‌ലാം വിഷയം വീണ്ടും കത്തുന്നു!കളി ഇന്ത്യയോട് വേണ്ട... ഏത് സാഹര്യത്തിലും ചൈനയെ നേരിടാൻ തയ്യാർ, ഡോക്‌ലാം വിഷയം വീണ്ടും കത്തുന്നു!

അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടുന്നു; ഗള്‍ഫില്‍ അസ്വാരസ്യം!! അവിചാരിത റിപ്പോര്‍ട്ടുകള്‍, സത്യം ഇങ്ങനെഅമേരിക്കന്‍ സൈന്യം ഖത്തര്‍ വിടുന്നു; ഗള്‍ഫില്‍ അസ്വാരസ്യം!! അവിചാരിത റിപ്പോര്‍ട്ടുകള്‍, സത്യം ഇങ്ങനെ

English summary
India should have learnt lessons from Doklam China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X