അഫ്ഗാനിസ്ഥാനിലേക്ക് 50,000 മെട്രിക് ടൺ ഗോതമ്പ് നല്‍കാന്‍ ഡബ്ല്യുഎഫ്പിയുമായി കരാറൊപ്പിട്ട് ഇന്ത്യ
ദില്ലി: 50,000 മെട്രിക് ടൺ ഗോതമ്പ് വിതരണത്തിനായി ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ( ഡബ്ല്യു എഫ് പി ) ഒപ്പുവെച്ച് ഇന്ത്യ. പാകിസ്താനിലൂടെ റോഡ് മാർഗ്ഗം അഫ്ഗാനിസ്താനിലേക്കാണ് ഗോതമ്പ് എത്തിക്കുന്നത്. ഇതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20 ന് പഞ്ചാബ് തിരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോമിലെ ഇന്ത്യൻ എംബസിയാണ് ഇത് സംബന്ധിച്ച കരാർ പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനിൽ എത്തുമ്പോൾ ഗോതമ്പ് വാഹനങ്ങളുടെ ചുമതല ഏറ്റെടുക്കാനും മാനുഷിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനികൾക്ക് വിതരണം ചെയ്യാനും അംബാസഡർ നീന മൽഹോത്ര വേൾഡ് ഫുഡ് പ്രോഗ്രാ യ്ക്ക് ധാരണാപത്രം കൈമാറി.
"കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് പിന്തുണയായി ഗോതമ്പിന്റെ ഉദാരമായ സംഭാവനയ്ക്ക്" ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ട് റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യുഎഫ്‌പിയും രംഗത്ത് എത്തി. ഒരു "ലാൻഡ്മാർക്ക്" ഉടമ്പടിയെന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചത്. ധാരണാപത്രം അനുസരിച്ച്, ഗോതമ്പ് പാകിസ്ഥാൻ വഴി അഫ്ഗാൻ അതിർത്തി കടന്ന് ഫെബ്രുവരി 22 മുതൽ കാണ്ഡഹാറിലെ ഡബ്ല്യുഎഫ്പി ഉദ്യോഗസ്ഥർക്ക് കൈമാറും. അതിന് ശേഷം ഗോതമ്പ് 10,000 മെട്രിക് ടണ്ണിന്റെ അഞ്ച് ബാച്ചുകളായി വിഭജിച്ച് രാജ്യത്തുടനീളം വിതരണം ചെയ്യും.

സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായി സഹകരിച്ച് ഡബ്ല്യു എഫ് പി അഫ്ഗാനിസ്ഥാനിൽ സ്വന്തം ലോജിസ്റ്റിക് നെറ്റ്‌വർക്ക് നടത്തുന്നുണ്ട്. ജനസംഖ്യയുടെ പകുതി അല്ലെങ്കിൽ 22 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യത്ത് ജനങ്ങൾക്ക് മതിയായ ഭക്ഷണത്തിനും സഹായത്തിനുമായി ഒരു ആഗോള കാമ്പെയ്‌ൻ സംഘടന അടുത്തിടെ ആരംഭിച്ചിരുന്നു.
"നമുക്ക് മുമ്പിലുള്ള ചുമതല വളരെ വലുതാണ്, ഓരോ മണിയും പ്രധാനമാണ്. 50,000 മെട്രിക് ടണ്‍ ഗോതമ്പ് കൈമാറാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ പ്രധാനമാണ്, പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ കാലത്ത്. സാധ്യമാകുമ്പോൾ കൂടുതൽ ധാന്യ സ്റ്റോക്കുകൾക്കായി ഇന്ത്യൻ ഗവൺമെന്റ് അതിന്റെ ഉദാരത വർധിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്"- ഡബ്ല്യു എഫ് പിയുടെ ഇന്ത്യ കൺട്രി ഡയറക്ടർ ബിഷോ പരാജുലി ദി ഹിന്ദുവിനോട് പറഞ്ഞു.
ഗോതമ്പ് ട്രക്കുകളുടെ സഞ്ചാരത്തിനായി ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാൻ ഉദ്യോഗസ്ഥർക്കിടയിൽ ചില വിശദാംശങ്ങൾ ഇപ്പോഴും ചർച്ചയിലാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2021 നവംബറിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ലാൻഡ് റൂട്ട് ഉപയോഗിക്കാനുള്ള ഇന്ത്യൻ നിർദ്ദേശം അംഗീകരിച്ചിരിക്കുകയും താലിബാൻ ഭരണകൂടം ഈ ഓഫർ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ ഇന്ത്യൻ ട്രക്കുകൾ ഓടിക്കാൻ അനുവദിക്കില്ലെന്ന് വാശിപിടിച്ച് പാകിസ്ഥാൻ സർക്കാർ നടപടിക്രമം നിർത്തിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ ഗോതമ്പ് കൊണ്ടുപോകാൻ അഫ്ഗാൻ ട്രക്കുകൾ മാത്രം അനുമതി നല്‍കുകയായിരുന്നു.
അടുത്തിടെ, ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 20 വരെ നീട്ടിയ പഞ്ചാബ് തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ കാരണം ഇന്ത്യൻ ഭാഗത്ത് നിന്നുള്ള പ്രക്രിയയും വൈകി. ഒരു രാജ്യവും അംഗീകരിക്കാത്ത താലിബാൻ സർക്കാരിന് ഭക്ഷ്യ സഹായത്തിന്റെ ശേഖരം നിയന്ത്രിക്കാൻ കഴിയുമോ എന്നതും പരിഹരിക്കേണ്ട മറ്റ് പ്രശ്‌നങ്ങളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, മറ്റ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത് പോലെ അഫ്ഗാനിസ്ഥാനിലും ഡബ്ല്യുഎഫ്പി പ്രവർത്തിക്കുന്നുണ്ടെന്ന്, താലിബാന്റെ യാതൊരു ഇടപെടലും കൂടാതെ ആവശ്യമുള്ളവരുടെ കൈകളിലേക്ക് നേരിട്ട് സഹായം നൽകാൻ സംഘടനയ്ക്ക് സാധിക്കുമെന്നും ബിഷോ പരാജുലി കൂട്ടിച്ചേർത്തു. അതേസമയം ചാബഹാർ തുറമുഖത്തിലൂടെയും പിന്നീട് സഹേദാൻ വഴിയും അഫ്ഗാനിസ്ഥാലേക്ക് ഗോതമ്പ് എത്തിക്കാമെന്ന് ഇറാനും വാഗ്ദാനം ചെയ്തിട്ടുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications