Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയുമായി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ; ചരിത്രത്തില്‍ ആദ്യം

കൊളംബോ: ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്കയുമായി ഒരു പ്രധാന പ്രതിരോധ സഹകരണ കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് അനുര കുമാര ദിസനായകേയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാര്‍ ഒപ്പ് വെച്ചത്. ഇത് കൂടാതെ ട്രിങ്കോമലിയെ ഊര്‍ജ്ജ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയ്ക്ക് ഇന്ത്യയുടെ മള്‍ട്ടി-സെക്ടറല്‍ ഗ്രാന്റ് സഹായം നല്‍കുന്നതിനുള്ള മറ്റൊരു കരാറിലും ഇരുനേതാക്കളും ഒപ്പുവച്ചു. സാംപൂര്‍ സൗരോര്‍ജ്ജ പദ്ധതി ഇരു നേതാക്കളും വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. ബാങ്കോക്കില്‍ നടന്ന ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി ശ്രീലങ്കയില്‍ എത്തിയത്.

Sri Lanka

ശ്രീലങ്കന്‍ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ഫ്രീഡം സ്‌ക്വയറില്‍ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. പ്രസിഡന്റ് ദിസനായകെയാണ് മോദിയെ സ്വീകരിച്ചത്. 1948-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ് ഫ്രീഡം സ്‌ക്വയര്‍ ഹാള്‍. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേ, ഒരു വിദേശ രാഷ്ട്രത്തലവന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മിത്ര വിഭൂഷണ നല്‍കി മോദിയെ ആദരിച്ചു.

2008 ല്‍ അവതരിപ്പിച്ച ഈ ബഹുമതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്യധികം അര്‍ഹനാണ് എന്ന് ദിസനായകെ പറഞ്ഞു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പങ്കിട്ട ഭാവിക്കും പരസ്പര അഭിവൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മോദി മുന്നിലുണ്ടായിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങിയ സമയത്താണ് മോദിയുടെ സന്ദര്‍ശനം. മൂന്ന് വര്‍ഷം മുമ്പ് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ ഇന്ത്യ 4.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

2024 ല്‍ ദിസനായകെ തന്റെ ഭരണം ആരംഭിച്ചതിനുശേഷം ഒരു വിദേശ നേതാവ് നടത്തുന്ന ആദ്യ സന്ദര്‍ശനവുമാണിത്. 285 ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപിനു ചുറ്റുമുള്ള മത്സ്യബന്ധന അവകാശങ്ങളെച്ചൊല്ലി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം കാരണം കച്ചത്തീവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള പ്രമേയം തമിഴ്നാട് പാസാക്കിയ സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+