കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കും ജപ്പാനും ഒപ്പമല്ല വികസിത രാജ്യങ്ങള്‍ക്കൊപ്പം; 5 ജിയിലും ഡാറ്റയിലും ഇന്ത്യ നിലപാട് വ്യക്തമാക്കി... ഡിഎഫ്എഫ്റ്റി യില്‍ ഉറച്ചു നില്‍ക്കുന്ന ഇന്ത്യക്ക് യുഎസ്- ചൈന സാങ്കേതിക ശീതയുദ്ധം തലവേദനയാകുന്നു!!

  • By Desk
Google Oneindia Malayalam News

ഒസാക്കേ: ഇന്ത്യക്കും അമേരിക്കക്കും ഇടയിലുണ്ടായിരുന്ന വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഏതാണ്ട് ധാരണ ആയി എങ്കിലും സാങ്കേതിക കാര്യങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നു. ഡാറ്റാ സ്റ്റോറേജ്, 5 ജി നെറ്റ് വര്‍ക്ക് തുടങ്ങിയ സാങ്കേതിക കാര്യളിലാണ് ജപ്പാനോടും, അമേരിക്കയോടും വിയാജിപ്പുണ്ടായത്. അതേസമയം ബ്രിക്‌സ് കൂട്ടായ്മയോട് ഇക്കാര്യത്തില്‍ യോജിക്കാനും കഴിഞ്ഞിട്ടുണ്ട്. ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവരുടെ സാങ്കേതിക നയങ്ങള്‍ പരസ്പരം യോജിക്കുന്നു.

<strong>ജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളി</strong>ജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളി

ഇന്ത്യയില്‍ ബഹുരാഷ്ട്ര കമ്പിനികള്‍ ഉള്‍പ്പെടുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ഡാറ്റകളും ഇവിടെ സൂക്ഷിക്കണം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഗൂഗിള്‍, മാസ്റ്റര്‍ കാര്‍ഡ്, വിസ, ആമസോണ്‍ എന്നീ ബഹു രാഷ്ട്ര കുമ്പിനികള്‍ക്ക് നിയമം ഇഷ്ടമായില്ല. അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. അമേരിക്കന്‍ കമ്പിനികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് യു. എസ്, ഇന്ത്യന്‍ നിബന്ധനയെ, താരിഫിനു പുറമെയുളള പ്രധാന ഇന്ത്യന്‍ തടസം എന്ന് വിഷേഷിപ്പിച്ചു. നിയമം, വ്യാപാരരംഗത്ത് അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കി. റിസര്‍വ്വ് ബാങ്ക് നിയമം വന്നതിനു ശേഷം, ജനുവരിയില്‍ ജപ്പാന്‍ ഇതിനെതിരെ കൊണ്ടു വന്നതാണ് ഡിഎഫ്എഫ്റ്റി എന്ന നിലപാട്.

ഡിഎഫ്റ്റി നടപ്പിലാക്കാനുളള പുതിയ നീക്കം

ഡിഎഫ്റ്റി നടപ്പിലാക്കാനുളള പുതിയ നീക്കം

ജി-20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ആതിഥേയത്വം വഹിക്കുന്ന ജപ്പാന്റെ ഭാഗത്തു നിന്ന് ഡി.എഫ്. റ്റി നടപ്പിലാക്കാനുളള പുതിയ നീക്കമാണ് ഇന്ത്യ പ്രതിരോധിച്ചത്. ട്രംപ്, ഇന്ത്യയുടെയും ചൈനയുടെയും ഡാറ്റാ നിയമത്തെ ശക്തമായി വിമര്‍ശ്ശിച്ചത് കഴിഞ്ഞ ദിവസമാണ്. ഡിജിറ്റല്‍ എക്കണോമി സെഷനിലായിരുന്നു ട്രംപിന്റെ വിമര്‍ശ്ശം. സ്വകാര്യത, ബൈദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവക്ക് എതിരാണ് നിയമം എന്നും ട്രംപ് പറഞ്ഞു. മോദി ഇക്കാര്യത്തില്‍, ഡാറ്റ എന്നത് സമ്പത്തിന്റെ പുതിയ രൂപമാണ് എന്ന നിലപാടാണ് ട്രംപുമായുളള ചര്‍ച്ചയില്‍ എടുത്തത്. വികസ്വര രാജ്യങ്ങളുടെ ആവശ്യകതകള്‍ എന്നതായിരുന്ന ഗോഖലെ നിയമത്തെപ്പറ്റി പ്രതികരിച്ചത്.

വ്യാപാരവും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും

വ്യാപാരവും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും

വ്യാപാരവും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും തമ്മിലുളള ബന്ധത്തിന്റെ പ്രാധാന്യം മനസിലാക്കുന്നുവെന്നാണ് ബ്രിക്‌സ് ഗ്രൂപ്പ് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഡബ്ലു. ടി. ഒ(ലോക വ്യാപാര സംഘടന) യില്‍ വെച്ചു വേണം ഡാറ്റയെ സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കേണ്ടത് എന്നും് ഗോഖലെ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ചൈനീസ് ടെലികോം കമ്പിനിയെ നിരോധിക്കണം

ചൈനീസ് ടെലികോം കമ്പിനിയെ നിരോധിക്കണം

5 ജി പ്രശ്‌നം- ചൈനീസ് കമ്പിനി ഹുവാവേക്ക്, 5 ജി നെറ്റ് വര്‍ക്കിലൂടെ ചാരപ്രവര്‍ത്തി നടത്താന്‍ കഴിയുമെന്നും അതിനാല്‍ ചൈനീസ് ടെലികോം കമ്പിനിയെ നിരോധിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സെപ്തംബറില്‍, ഇന്ത്യ 5 ജി ടെക്‌നോളജി ട്രയലുകള്‍ തുടങ്ങാനിരിക്കെയാണ് വിവാദമായ ആവശ്യം. ഹുവാവെയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഒഴിവാക്കിയാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ചൈന പറയുന്നു. സാഹചര്യങ്ങള്‍ കാരണം ട്രയല്‍ നീട്ടിവെക്കാനും നിര്‍ബന്ധിതമായേക്കാം.

സാങ്കേതിക ശീത യുദ്ധത്തില്‍ ഇന്ത്യ പെട്ടുപോകും?

സാങ്കേതിക ശീത യുദ്ധത്തില്‍ ഇന്ത്യ പെട്ടുപോകും?

എന്നാല്‍ കമ്പിനികളെ ഒഴിവാക്കുന്നത് ശരിയല്ല എന്ന അഭിപ്രായവും വിദഗ്ധര്‍ ഉയര്‍ത്തുന്നു. സാങ്കേതിക ശീത യുദ്ധത്തില്‍ ഇന്ത്യ പെട്ടുപോകുന്ന അവസ്ഥ ഒഴിവാകണമെന്നും അഭിപ്രായമുണ്ട്. ഇന്ത്യന്‍ വിപണിയുടെ ശക്തി എന്തെന്ന് പ്രധാനമന്ത്രി മോദി, ട്രംപിനോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു ബില്യണ്‍ ഉപഭോക്താക്കളുളള രാജ്യം ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ്, അതിനാല്‍ എന്താണ് ഇന്ത്യ തിരഞ്ഞെടുക്കുന്നത് എന്നത് തന്നെയാവും ഭാവിയില്‍ വിപണിയെ സ്വാധീനിക്കാന്‍ പോകുന്ന കാര്യം എന്ന സന്ദേശമാണ് മോദി നല്‍കിയത്.

English summary
India stands with developing world ; not US-Japan on 5G and data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X