• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

റഷ്യയുടെ കമോവ് കോപ്റ്റര്‍ ഇന്ത്യ വാങ്ങുന്നു!!ചൈനീസ് മിസൈലുകളെ ഞൊടിയിടയില്‍ തകര്‍ക്കും!!പറന്നിറങ്ങും!

  • By Anoopa

ദില്ലി: യുദ്ധം അനിവാര്യമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ നിര്‍മ്മിത കമോവ്(കെഎ 226T) ശ്രേണിയില്‍ പെട്ട കാപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായുള്ള 100 കോടിയുടെ കരാറില്‍ വൈകാതെ ഇന്ത്യയും റഷ്യയും ഒപ്പു വെക്കുമെന്നാണ് കരുതപ്പെടുന്നത്. ആകെ 200 കമോവുകളാണ് ഇന്ത്യ വാങ്ങുക. ഇതില്‍ 40 എണ്ണം റഷ്യയിലും 160 എണ്ണം ഇന്ത്യയിലും നിര്‍മ്മിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 160 കമോവുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

15,000 കിലോഗ്രാം ഭാരം കയറ്റാവുന്ന കമോവ് ഹെലികോപ്റ്ററുകള്‍ക്ക് പൈലറ്റുമാരടക്കം 11 ആളുകളെ വഹിക്കാനുള്ള ശേഷയുണ്ട്. മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയിലാണ് കമോവ് കോപ്റ്റര്‍ പറക്കുക. ഇപ്പോള്‍ റഷ്യ മാത്രമാണ് കമോവ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്.

English summary
India to start getting Kamov military helicopters from Russia in 2 years after contract signing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more