Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂതികളുടെ തന്ത്രത്തില്‍ വലഞ്ഞ് ഇന്ത്യയും: ഒടുവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടുതല്‍ അശ്രയിക്കാന്‍ നീക്കം

ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്ക് നീക്കങ്ങളും താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് പ്രമുഖ എണ്ണക്കമ്പനിയായ ബി പി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്.

നിലവില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 20 സെൻറ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 79.85 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചറുകൾ 24 സെന്റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 74.35 ഡോളറിലും എത്തി നില്‍ക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എണ്ണ വില കുറച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വില ഉയരാനാണ് സാധ്യത.

crude-new-

അതേസമയം, പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങൾ ചെങ്കടല്‍ വഴിയുള്ള യാത്ര പുനഃരാരംഭിക്കാന്‍ തുടങ്ങിയതോടെ ബുധനാഴ്ച വിലയിൽ ഏകദേശം 2 ശതമാനം ഇടിവുണ്ടായത് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. നിരവധി പ്രമുഖ കപ്പല്‍ കമ്പനികള്‍ നിലവില്‍ ചെങ്കടല്‍ വഴിയുള്ള യാത്രകള്‍ നിർത്തിവെച്ചിട്ടുണ്ട്. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുമെന്നും ആഗോളതലത്തിൽ വിലവർധന ബാധിക്കു​മെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകൃതി വാതക വിപണിയെയും ചെങ്കടൽ യാത്രാനിരോധനം ബാധിച്ചു. ഇതോടെ യൂറോപ്പില്‍ പ്രകൃതി വാതക വിലയില്‍ പത്ത് ശതമാനത്തോളം വർധനവ് ഉണ്ടായി.

ലോകത്തെ കടല്‍ ചരക്കുപാതയുടെ പ്രധാന വഴിയാണ് ചെങ്കടല്‍. ഏഷ്യയില്‍ നിന്ന് ചെങ്കടല്‍ വഴി സൂയസ് കനാലിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള എളുപ്പവഴി ചരക്കു കപ്പലുകള്‍ക്ക് വലിയ ആശ്വാസമാണ്. റഷ്യയില്‍ നിന്ന് അടക്കമുള്ള കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഇത് വഴിയാണ്.

ചെങ്കടല്‍ പ്രതിസന്ധി ചിലവുകള്‍ വർധിപ്പിക്കുമെന്നതിനാല്‍ മിഡിൽ ഈസ്റ്റിൽ നിന്നും മറ്റ് സമീപ രാജ്യങ്ങളിൽ നിന്നുമുള്ള ക്രൂഡ് ഓയില്‍ വിതരണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഭീഷണി വർധിച്ചതോടെ പല കപ്പലുകളും കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റും കൂടുതൽ ദൂരം സഞ്ചരിച്ചാണ് അറബി കടലിലേക്ക് എത്തുന്നത്. യാത്രയ്ക്ക് മൂന്നാഴ്ച അധിക സമയവും വേണം.

സാധാരണ റൂട്ടിലൂടെയുള്ള ഡെലിവറികൾക്കുള്ള റിസ്ക് പ്രീമിയങ്ങൾ വഹിക്കാൻ ഷിപ്പിംഗ് കമ്പനികൾ ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ റിഫൈനർമാർ അധിക ബാധ്യത വഹിക്കാൻ തയ്യാറല്ലെന്നും ബദൽ വിതരണക്കാർക്കായി തിരയുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ഇൻഷുറൻസ്, ചരക്ക് ചെലവ് എന്നിവയിലെ കുത്തനെ വർദ്ധനവ് കാരണം തങ്ങളുടെ ചിലവുകള്‍ വർധിപ്പിക്കുമെന്നും ഇന്ത്യന്‍ കമ്പനികള്‍ ആശങ്കപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഇതിനകം തന്നെ മറ്റ് സ്രോതസ്സുകളിൽ നിന്ന് ക്രൂഡ് ഓയിൽ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് ഒരു കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.

പേർഷ്യൻ ഗൾഫിൽ നിന്നും മധ്യേഷ്യയിൽ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട്, ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കാനും സർക്കാർ വ്യാപാരികളെ ഉപദേശിക്കുകയാണെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെങ്കടൽ മേഖലയിൽ സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

ഗാസയില്‍ ഇസ്രായേല്‍ സേന നടത്തുന്ന അക്രമങ്ങള്‍ നിർത്തണമെന്നാവശ്യ​പ്പെട്ടാണ് യമൻ ആസ്ഥാനമായുള്ള ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്. യുദ്ധം തുടർന്നാൽ ഇസ്രായേൽ ബന്ധമുള്ള ഒരു കപ്പൽ പോലും ഇതുവഴി കടത്തിവിടി​ല്ലെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. നവംബർ 19ന് ഗാലക്‌സി ലീഡർ എന്ന ചരക്ക് കപ്പൽ റാഞ്ചിക്കൊണ്ടാണ് ഹൂത്തികള്‍ ആദ്യ നടപടികള്‍ തുടങ്ങിയത്. പിന്നീട് നിരവധി തവണ സമാനമായ നടപടികളുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+