റോ പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: പാക് സൈനീക മേധാവി
ലാഹോര്‍: ഇന്ത്യ പാകിസ്താനെ അസ്ഥിരപ്പെടുകത്താന്‍ ശ്രമിക്കുന്നുവെന്ന് പാക് സൈനീക മേധാവി റഹീല്‍ ഷെരീഫ്. ചൈനയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് പാകിസ്താന്‍ തുറമുഖമായ ഗ്വദ്ദാറിലേക്ക് വാണിജ്യ ഇടനാഴി സൃഷ്ടിക്കാനുള്ള നീക്കത്തെ തടയാനുള്ള ഇന്ത്യയുടെ നീക്കം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് പാക് സൈനീക മേധാവിയുടെ വാദം.
വാണിജ്യ ഇടനാഴി സംബന്ധിച്ച് നടന്ന വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു റഹീല്‍. ചൈനയും പാകിസ്താനുമായുള്ള വ്യാവസായിക ബന്ധം വളരുന്നത് മേഖലയില്‍ അസ്വസ്ഥത വളര്‍ത്തുന്നുവെന്നും റഹീല്‍ ഷെരീഫ് പറഞ്ഞു.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പാകിസ്താനെ അസ്ഥിരപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെന്നും എന്നാല്‍ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആരെയും അനുവദിക്കില്ലെന്നും റഹീല്‍ പറഞ്ഞു. ബലൂചിസ്ഥാനിലും ലാഹോറിലും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണഅ പാക് വാദം. എന്നാല്‍ ഈ വാദം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം റോയുടെ റോയുടെ ചാരന്‍ എന്നാരോപിച്ച് ഒരു ഇന്ത്യക്കാരനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. ബലൂചിസ്ഥാനില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈന-പാക് ഇടനാഴിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കുന്ന സ്ഥലമാണിത്. കശ്മീര്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും താലിബാനെ അനുകൂലിക്കുകയും ചെയ്യുന്ന പാകിസ്താന്‍ നടപടിയെ പലവട്ടം ഇന്ത്യ താക്കീതു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications