ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ;കൊയ്ത് കേരളം..സ്വർണ കയറ്റുമതിയിൽ നേട്ടം
കൊച്ചി; ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ (സി ഇ പി എ) വൻ നേട്ടം കൊയ്ത് കേരളം. ഈ സാമ്പത്തിക വർഷം കേരളത്തിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയുടെ മൊത്തം മൂല്യം 650 മുതൽ 700 മില്യൺ ഡോളർ വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേയ്-ജൂണ്‍ മാസങ്ങളില്‍ തന്നെ സംസ്ഥാനത്തെ വിവിധ വ്യവസായ മേഖലകളിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു.

2021-22 കാലയളവിൽ സംസ്ഥാനത്ത് നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതി 500 മില്യൺ ഡോളറായിരുന്നുവെന്ന് കൊച്ചി, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഫോറിൻ ട്രേഡ് ജോയിന്റ് ഡയറക്ടർ കെ എം ഹരിലാൽ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇതുവരെ പച്ചക്കറികൾക്കും പഴങ്ങൾക്കും കസ്റ്റംസ് തീരുവ ഉണ്ടായിരുന്നില്ല. മറ്റെല്ലാ ഇന്ത്യൻ ചരക്കുകൾക്കും യു എ ഇ യിൽ 5% തീരുവ ചുമത്തിയിരുന്നു.
ദില്ലി; ഇന്ത്യ-യു എ ഇ സ്വതന്ത്ര വ്യാപാര കരാർ മറ്റ് രാജ്യങ്ങളെക്കാൾ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. വ്യാപാര കരാര്‍ ഏറ്റവും കൂടുതല്‍ നേട്ടമായത് കേരളത്തിൽ നിന്നുള്ള സ്വർണാഭരണങ്ങളുടെ കയറ്റുമതിയിലാണ്. സ്വർണാഭരണ വിഭാഗത്തിൽ കയറ്റുമതിയുടെ ഗണ്യമായ പങ്കും കേരളത്തിന്റെ സംഭാവനയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 100 മില്യൺ ഡോളറായിരുന്നു കയറ്റുമതി,ഹരിലാൽ പറഞ്ഞു.
യുഎഇയിൽ നിന്ന് 45 മില്യൺ ഡോളറിന്റെ കശുവണ്ടി സംസ്ഥാനം പ്രതിവർഷം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതു കൂടാതെ സുഗന്ധവ്യഞ്ജനങ്ങൾ (38 മില്യൺ ഡോളർ), വെളിച്ചെണ്ണ (10 മില്യൺ ഡോളർ), സമുദ്രോത്പന്നങ്ങൾ (10 മില്യൺ ഡോളർ) എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്.
'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ
ഇന്ത്യ-യു എ ഇ സ്വതന്ത്ര വ്യാപാര ഉടമ്പടിക്ക് ശേഷം 30 മുതൽ 40 ശതമാനം വർധനവാണ് കയറ്റുമതിയിൽ ഇനത്തിൽ ഓർഡറുകൾ ലഭിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ഗണ്യമായ വര്‍ധന കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിൽ നിന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളും യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ സംഭാവന നൽകുന്നുണ്ട്. കോഴിക്കോട് നിന്ന് ചെരുപ്പാണ് കൂടുതലായും കയറ്റുമതി ചെയ്യുന്നത്.ചായ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇടുക്കിയിൽ നിന്ന്, സമുദ്രോത്പന്നങ്ങൾ ആലപ്പുഴ, എറണാകുളം, വെളിച്ചെണ്ണയും സ്വർണാഭരണങ്ങളും തൃശ്ശൂർ,എറണാകുളം, കാപ്പി വയനാട്, കശുവണ്ടി കൊല്ലം, പ്ലൈവുഡ് എറണാകുളം എന്നിങ്ങനെയാണ് കയറ്റുമതി ചെയ്യുന്നത്. ചില യൂണിറ്റുകൾ തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണെങ്കിലും യുഎഇയിലേക്കും വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇയിലെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് 100% ഇളവ് ലഭിക്കുന്നതിന് ഉത്പന്നങ്ങൾ 100 ശതമാനം കലർപ്പില്ലാത്തതും ശുദ്ധവുമാണെന്ന് സർട്ടിഫിക്കറ്റ് ആവശ്യമാണ്.സ്വതന്ത്ര വ്യാപാര ഉടമ്പടിയിലൂടെ ഉഭയകക്ഷി വ്യാപാരത്തിന്റെ മൊത്തം മൂല്യം 100 ബില്യൺ ഡോളറായും സേവനങ്ങളുടെ വ്യാപാരം 15 ബില്യൺ ഡോളറായും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയിലാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരx ഏകദേശം 72 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു എ ഇ.












Click it and Unblock the Notifications