ഇന്ത്യ ഒറ്റയ്ക്കല്ല; യുഎഇ കൂടെ, ഹംബന്‍ടോട്ടയില്‍ ചൈനീസ് തന്ത്രം 'പൊളിക്കാന്‍' പുതിയ കൂട്ട്
കൊളംബോ: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ ഏവരെയും അതിശയിപ്പിച്ചിരുന്നു. ശ്രീലങ്കയുടെ തെക്കന്‍ തുറമുഖ നഗരമായ ഹംബന്‍ടോട്ടയില്‍ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കാനുള്ള കരാര്‍ ചൈന ഒപ്പുവച്ചത് ഇതിലൊന്നാണ്. 320 കോടി ഡോളറിന്റെ കരാര്‍ ശ്രീലങ്കയ്ക്ക് നേട്ടമാകുമെങ്കിലും അയല്‍രാജ്യത്ത് ചൈന സ്വാധീനമുറപ്പിക്കുന്നത് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടെയാണ് മറ്റൊരു വാര്‍ത്ത.
ശ്രീലങ്കയുടെ കിഴക്കന്‍ നഗരമായ ട്രിന്കോമലീയിലാണ് ഇന്ത്യ വമ്പന്‍ ഊര്‍ജ കേന്ദ്രം നിര്‍മിക്കുന്നത്. പൈപ്പ് ലൈന്‍ പദ്ധതി മാത്രമല്ല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും ആലോചനയുണ്ട്. ഇന്ത്യ നടത്താന്‍ പോകുന്ന നീക്കങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൊളംബോയില്‍ വിശദീകരിച്ചു. ഇന്ത്യയ്ക്കൊപ്പം യുഎഇയും ഉണ്ട് എന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യയുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് യുഎഇ. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യം യുഎഇയാണ്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാറും നിലവിലുണ്ട്. ഇന്ത്യയും ചൈനയും ശ്രീലങ്കയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ യുഎഇ കൂടി ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നത് നേട്ടമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ കഴിഞ്ഞ സെപ്തംബറില്‍ അധികാരമേറ്റ ശേഷം ഇവിടെ എത്തുന്ന ആദ്യത്തെ വിദേശ നേതാവാണ് മോദി. അതുകൊണ്ടുതന്നെയാണ് മോദിയുടെ സന്ദര്‍ശനത്തിന് ശ്രീലങ്ക വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ഇന്ത്യ, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പുതിയ കരാറില്‍ ഒപ്പുവച്ചു. കിഴക്കന്‍ തുറമുഖ നഗരമായ ട്രിന്കോമലീയില് ഊര്‍ജ കേന്ദ്രം സ്ഥാപിക്കുന്നതാണ് കരാര്‍. 2022ല്‍ ശ്രീലങ്ക വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ആദ്യം സഹായിക്കാനെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. 400 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് അന്ന് ഇന്ത്യ നല്‍കിയത്.
ഊര്‍ജ മേഖലയില്‍ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ് യുഎഇ. അതുകൊണ്ടുതന്നെയാണ് ശ്രീലങ്കയില്‍ ഇന്ത്യ നടത്തുന്ന പുതിയ പദ്ധതിയില്‍ യുഎഇ ഭാഗമാകുന്നതെന്ന് മിസ്രി സൂചിപ്പിച്ചു. എന്തൊക്കെ കാര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി യുഎഇ ചെയ്യുക എന്ന് തുടര്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കും. മൂന്ന് രാജ്യങ്ങളും ബിസിനസ് സംഘങ്ങളെ നിശ്ചയിച്ച് പദ്ധതിക്കുള്ള പണവും മറ്റും കണ്ടെത്തുകയാണ് ഇനി ചെയ്യുക.
ഇന്ത്യയുടെ നാഷണല്‍ തെര്‍മല്‍ പവന് കോര്‍പറേഷനും ശ്രീലങ്കയുടെ സെയ്ലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും സംയുക്തമായി ഒരുക്കിയ 10 കോടി ഡോളറിന്റെ സൗരോര്‍ജ നിലയം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ എക്സിം ബാങ്ക്, എസ്ബിഐ എന്നിവയില്‍ നിന്ന് 1.36 ബില്യണ്‍ ഡോളര്‍ വായ്പ ശ്രീലങ്കയ്ക്ക് കൊടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന് എന്നീ രാജ്യങ്ങളില്‍ നിന്നും ശ്രീലങ്ക കടം വാങ്ങിയിരുന്നു. ഹംബന്‍ടോട്ടയില്‍ ചൈനയുടെ എണ്ണ കമ്പനിയായ സിനോപെക് ആണ് എണ്ണ ശുദ്ധീകരണ കേന്ദ്രം സഥാപിക്കുന്നത്.
-
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications