ഇന്ത്യ, യുഎഇ, തുര്‍ക്കി തിരിച്ചടി നേരിടും, 1500 കോടി ഡോളര്‍ ആശങ്കയില്‍, സൗദി അറേബ്യക്ക് ചിരി
യൂറോപ്യന്‍ യൂണിയന് നടത്തിയ പുതിയ നീക്കം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി. ഇന്ത്യയുടെ പെട്രോളിയം കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് ആശങ്ക. ഇന്ത്യയ്ക്ക് മാത്രമല്ല, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളെയും യൂറോപ്പിന്റെ പുതിയ തീരുമാനം ബാധിക്കും. അതേസമയം, സൗദി അറേബ്യയ്ക്ക് ഇക്കാര്യത്തില്‍ ചില ആശ്വാസത്തിന് വകയുണ്ട്.
പെട്രോളിയം കയറ്റുമതിയില്‍ സൗദി അറേബ്യയെ പിന്നിലാക്കി കുതിക്കുകയായിരുന്നു ഇന്ത്യ. ഈ വേളയിലാണ് യൂറോപ്പിന്റെ തീരുമാനം വന്നിരിക്കുന്നത്. റഷ്യയ്ക്കെതിരായ നടപടിയാണ് യൂറോപ്യന്‍ യൂണിയന് ഉദ്ദേശിച്ചതെങ്കിലും അടി കിട്ടിയത് ഇന്ത്യയ്ക്ക് കൂടിയാണ്. മറ്റൊരു തരത്തില്‍ യൂറോപ്പിനും തിരിച്ചടിയാണിത്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചുള്ള ഇന്ധനം ഇറക്കുന്നത് നിരോധിക്കാനാണ് യൂറോപ്പ് തീരുമാനിച്ചിരിക്കുന്നത്.

റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതി ചെയ്യുന്ന പകുതിയും റഷ്യയില്‍ നിന്നാണ്. ഇവ മൊത്തം ആഭ്യന്തരമായി ഇന്ത്യ ഉപയോഗിക്കുന്നില്ല. ശുദ്ധീകരിച്ച് പെട്രോളും ഡീസലും വിമാന ഇന്ധനവുമാക്കി കയറ്റുമതി ചെയ്യുകയായിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ഇന്ധനത്തിന് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2022 മുതല്‍ റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ റഷ്യയുടെ എണ്ണ ഇറക്കുന്നത് അവര്‍ മതിയാക്കി. ഈ വേളയിലാണ് ഇന്ത്യ, യുഎഇ, തുര്‍ക്കി, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്.
129281 കോടിയുടെ ഇന്ധന കയറ്റുമതി
2023ല്‍ സൗദി അറേബ്യയെ പിന്നിലാക്കി ഇന്ത്യ യൂറോപ്പിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യാന്‍ തുടങ്ങി. എണ്ണ രാജ്യമായ സൗദി അറേബ്യ ഇന്ധന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് പിന്നിലായത് വലിയ വാര്‍ത്തയായിരുന്നു. യൂറോപ്പിലേക്ക് ഏകദേശം 1500 കോടി ഡോളറിന്റെ ഇന്ധനമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അതായത്, 129281 കോടി രൂപയുടെ ഇന്ധനം.
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി പ്രതിസന്ധിയിലായിരിക്കുകയാണ് എന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ) പറയുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളും റഷ്യന്‍ ക്രൂഡ് വാങ്ങി ഇന്ധനമാക്കി യൂറോപ്പിലേക്ക് അയക്കുന്നുണ്ട്. അവരും പ്രതിസന്ധി നേരിടുമെന്നാണ് ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നത്.
സൗദി അറേബ്യക്ക് നേട്ടത്തിന് വഴിയൊരുങ്ങി
2023ല്‍ ഇന്ത്യ യൂറോപ്പിലേക്ക് 19.2 ബില്യണ്‍ ഡോളറിന്റെ ഇന്ധനം കയറ്റുമതി ചെയ്തിരുന്നു. 2024ല്‍ ഇത് 27 ശതമാനം കുറഞ്ഞ് 15 ബില്യണ്‍ ഡോളറായി. റഷ്യയുടെ സാമ്പത്തിക രംഗം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ 50 ശതമാനത്തോളം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. യൂറോപ്പിന്റെ പുതിയ ഉപരോധം ഇതിനെയും ബാധിക്കും.
ഇറക്കുമതിയില്‍ ബദല്‍ മാര്‍ഗം ഇന്ത്യയ്ക്കുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ഇറക്കുമതി ചെയ്യാം. എന്നാല്‍ യൂറോപ്പിലേക്കുള്ള കയറ്റുമതിയെ ആണ് വലിയ തോതില്‍ ബാധിക്കുക. ഇന്ത്യ, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധനം യൂറോപ്പ് കുറച്ചാല്‍ അവരും പ്രതിസന്ധിയിലാകും. ഈ വേളയില്‍ സൗദി അറേബ്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്തേക്കാം എന്നാണ് കരുതുന്നത്.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications