കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു

Google Oneindia Malayalam News

ജമ്മുകാശ്മീര്‍ : വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയ പാകിസ്ഥാനെതിരെ ഒടുവില്‍ ഇന്ത്യ പകവീട്ടലിനൊരുങ്ങുന്നു. ഇതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. പാക് സൈന്യം ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വെടിവയ്പ് അവസാനിപ്പിക്കാന്‍ പാക് സൈന്യം തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ 37 അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യയുടെ ആക്രമണമുണ്ടായത്. ഇതോടെ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.

indo-pak

ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ചൊവ്വാഴ്ച ജമ്മു, സാംബ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തി സുരക്ഷയ്ക്കായി ഏത് കടുത്ത നടപടിയും സ്വീകരിക്കുമെന്നാണ് ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുളളത്. സാംബ, കാത്വ, അര്‍ണിയ, ആര്‍.എസ്. പുര എന്നിവിടങ്ങളിലാണ് പാക് സൈന്യത്തിന്റെ വെടിവയ്പ് തുടരുന്നത്. ഇവിടങ്ങളിലുളള അനേകം പേര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. അതേസമയം പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ വഴിവച്ചിരിക്കുന്നതെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള അഭിപ്രായപ്പെട്ടു.

English summary
Indian and Pakistani troops clashed again Tuesday along the Line of Control in Jammu and Kashmir. Indian attack targeted 37 Pakistani border posts, resulting in around 15 deaths, more than 30 injured and serious damage to outposts manned by the Pakistani Ranger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X