യാത്രക്കാര്‍ക്ക് യുഎഇ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ ഒഴിവാക്കണം; ആവശ്യവുമായി ഇന്ത്യ
ദുബായ്: ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒഴിവാക്കി നല്‍കണമെന്ന് ഇന്ത്യ യുഎഇ ആരോഗ്യ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവിലെ യുഎഇയിലെ നിയമമനുസരിച്ച് യുഎഇയിലേക്ക് യാത്രചെയ്യുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ആറ് മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണമെന്നാണ്. വിമാനത്താവളങ്ങളിലെ ആര്‍ടിസിആര്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ വിലയും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരില്‍ പ്രതിഷേധമുണ്ടാക്കുന്നതായി യുഎഇ ഇന്ത്യന്‍ അംബസിഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.
യുഎഇ സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ചചയെതിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇഇന്ത്യയിലെ വാക്‌സിനേഷന്റെ അളവ് വര്‍ധിപ്പിച്ചതും. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും, കൂടാതെ ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കോവാക്‌സിന്‍ അംഗീകരിച്ചതും കണക്കിലെടുത്ത് വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നീക്കം ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്ന നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഎംഎ) യുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബനിയാസ് ഫോറത്തില്‍ പങ്കെടുക്കാന്‍ വിദേശ കാര്യമന്ത്രി ഇന്ന് രാവിലെ ദുബായിലെത്തി. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പാവലിയന്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യക്കും യുഎഇക്കുമിടയില്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് മൂലം ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ കുറച്ച് കാലമായി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ അത് പുനരാരംഭിക്കുന്ന പ്രവര്‍ത്തിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications