കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യുഎസ് ബന്ധം ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രം;വിമർശനവുമായി ബൈഡൻ, ജയിച്ചാൽ ഇന്ത്യക്കൊപ്പം

Google Oneindia Malayalam News

വാഷിങ്ടണ്‌; ഇന്ത്യ-യുഎസ് ബന്ധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. എന്നാൽ എന്നെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ ചെയ്തു തീർക്കുന്നതിലാണ് ശ്രദ്ധ. അതേസമയം താൻ അധികാരത്തിലേറിയാൽ ഭീകരതയെ ചെറുക്കാനും ചൈനയുടെ കടന്നുകയറ്റം തടയാനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞു.

biden

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ താൻ പണ്ട് മുതൽ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കും. അമേരിക്കയും ഇന്ത്യയും ഭീകരതയ്‌ക്കെതിരെ എല്ലാവിധത്തിലും ഒരുമിച്ച് നിൽക്കുകയും ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ അയൽക്കാരെ ഭീഷണിപ്പെടുത്താത്ത സമാധാനത്തിന്റെയും സുസ്ഥിരതയുടെയും മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും.

ഇന്ത്യൻ-അമേരിക്കൻ വംശജരെ ഞങ്ങൾ ഏറെ വിലമതിക്കുന്നു. യുഎസ്-ഇന്ത്യ ബന്ധത്തെ ഞങ്ങൾ തുടർന്നും വിലമതിക്കും. ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് ഫോട്ടോ ഷൂട്ടുകൾ മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് കാര്യങ്ങൾ ചെയ്ത് തീർക്കലും, ബൈഡൻ പറഞ്ഞു.

ഇത്തവണ ഇന്ത്യൻ വംശജർ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് പുറത്തുവന്ന സർവ്വേകൾ വ്യക്തമാക്കുന്നത്. മോദിയ്ക്കെതിരായ ഡെമോക്രാറ്റുകളുടെ വിമർശനവും ട്രംപ്-മോദി ബന്ധവും ഉയർത്തിക്കാട്ടി ഇക്കുറി 50 ശതമാനം ഇന്ത്യൻ വംശജരും ട്രംപിനെ പിന്തുണയ്ക്കുമെന്നായിരുന്നു റിപബ്ലിക്കൻസ് അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് സർവ്വേ ഫലങ്ങള്‍

കൊവിഡ് ഭീതി; ഉയർന്ന് ഇൻഫ്ളുവൻസ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണംകൊവിഡ് ഭീതി; ഉയർന്ന് ഇൻഫ്ളുവൻസ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണം

ഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈനഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈന

ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നുജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു

താങ്കൾക്ക് യോജിച്ച പണി നോവലെഴുത്ത് തന്നെ; ബെന്യാമിന് മറുപടിയുമായി ഷിബു ബേബി ജോണ്‍താങ്കൾക്ക് യോജിച്ച പണി നോവലെഴുത്ത് തന്നെ; ബെന്യാമിന് മറുപടിയുമായി ഷിബു ബേബി ജോണ്‍

ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരുംഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരും

Recommended Video

cmsvideo
US presidential election: Donald Trump says he will have to leave the country if he loses

English summary
India-US relations are just a photo shoot for Trump; will be with india if wins joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X