വീണ്ടും നിലപാട് മാറ്റി ട്രംപ്: മോദി അടുത്ത സുഹൃത്താണ്; എതിർപ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍
ഇന്ത്യയോടുള്ള സമീപനത്തില്‍ വീണ്ടും നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിൽ വിശേഷപ്പെട്ട ബന്ധം നിലനിൽക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾക്ക് ഇടയ്ക്ക് ചില നിമിഷങ്ങൾ മാത്രമാണ് വേറിട്ട് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ, ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

"ഞാൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലാണ്. അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണ്. പക്ഷേ, ഈ പ്രത്യേക നിമിഷത്തിൽ അവൻ ചെയ്യുന്ന ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമല്ല," ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് ഇന്ത്യ വലിയ തോതിൽ എണ്ണ വാങ്ങുന്നതിൽ താൻ വളരെ നിരാശനാണ് എന്നും ട്രംപ് പറഞ്ഞു. "ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ നിരാശനാണ്, അത് ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തി, വളരെ ഉയർന്ന തീരുവയാണ് അത്" ട്രംപ് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിച്ചിരുന്നതും ട്രംപ് ഓർമിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയേയും റഷ്യയേയും കടുത്ത ഭാഷയില്‍ പരിഹസിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്ന് അദ്ദേഹം തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ നരേന്ദ്ര മോദി, പുടിന്, ഷീ ജിന്‍പിങ് എന്നിവരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം.
'ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ, റഷ്യ, ചൈന എന്നിവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ ഏറ്റവും വ്യക്തമായ പരസ്യ സ്ഥിരീകരണമാണ് ട്രംപിന്റെ ഈ പ്രസ്താവന.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications