കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആണവശേഖരം ആക്രമിച്ച് നശിപ്പിക്കണം: ആഹ്വാനം യുഎസ് സെനറ്ററുടേത്! യുഎസിന്‍റെ പിന്തുണ ഇന്ത്യയ്ക്ക്

ഇന്ത്യയും ചേര്‍ന്ന് സംയുക്തമായി പാകിസ്താന്‍റെ ആണവശേഖരം നശിപ്പിക്കണെന്നാണ് സെനറ്റര്‍ ലാരി പ്രാസര്‍ ഉന്നയിക്കുന്ന ആവശ്യം.

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പാകിസ്താന്‍റെ ആണവശേഖരം നശിപ്പിക്കണമെന്ന ആഹ്വാനവുമായി മുന്‍ യുഎസ് സെനറ്റര്‍. അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് സംയുക്തമായി പാകിസ്താന്‍റെ ആണവശേഖരം നശിപ്പിക്കണെന്നാണ് സെനറ്റര്‍ ലാരി പ്രാസര്‍ ഉന്നയിക്കുന്ന ആവശ്യം. പാകിസ്താന്‍ അണുവായുധങ്ങള്‍ ശേഖരിച്ചുവച്ചിട്ടുള്ള സ്ഥലം ആണവാക്രമണം നടത്തുന്നയിടം എന്നിവ ആക്രമണത്തിലൂടെ തകര്‍ക്കണമെന്നാണ് ലാരി പ്രാസര്‍ പറഞ്ഞത്. ഇത്തരത്തിലൊരു നീക്കം നടത്തിയാല്‍ ഡൊണാള്‍ഡ‍് ട്രംപ് ഇന്ത്യയ്ക്കെങ്കിലും ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്‍റാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ ഒമ്പതിടങ്ങളില്‍ അണുവായുധം സൂക്ഷിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മുന്‍ യുഎസ് സെനറ്റര്‍ പാകിസ്താനെ സംയുക്തമായി ആക്രമിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഭീകരരെ ഭയന്ന് അണുവായുധങ്ങള്‍ രഹസ്യസങ്കേതത്തിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

 ആയുധശേഖരം

ആയുധശേഖരം

ഭൂഗര്‍ഭ അറയില്‍ അണുവായുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നീക്കം പാകിസ്താന്‍ നടത്തുന്നതായി നേരത്തെ ഒരു യുഎസ് എന്‍ജിഒയും ചൂണ്ടിക്കാണിച്ചിരുന്നു. ഭൂഗര്‍ഭ അറയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട എന്‍ജിഒ ബലൂചിസ്താനിലാണ് ഭൂഗര്‍ഭ അറ ഒരുങ്ങുന്നതെന്നും എന്‍ജിഒ വ്യക്തമാക്കുന്നു.

 വഷളാക്കുന്നത് പെന്‍റഗണ്‍

വഷളാക്കുന്നത് പെന്‍റഗണ്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച ആരോപണത്തെ എടുത്തു പരാമര്‍ശിച്ച ലാരി പെന്‍റഗണ്‍ ആണ് പാകിസ്താന് പ്രോത്സാഹനങ്ങള്‍ നല്‍കുന്നതെന്നും ആരോപിക്കുന്നു. ഇന്ത്യയെ ഭീകരവാദത്തിന്‍റെ മാതാവെന്ന് വിശേഷിപ്പിച്ച പാക് നീക്കത്തെ ശക്തമായെതിര്‍ത്ത ലാരി പാകിസ്താനെ ആക്രമിക്കാന്‍ ട്രംപിന് പാകിസ്താന്‍റെ അനുമതി വേണമെന്നും അത് മുതലെടുത്താണ് പാക് നീക്കമെന്നും ലാരി ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യയ്ക്ക് അഭിനന്ദനം

ഇന്ത്യയ്ക്ക് അഭിനന്ദനം

മോദി സര്‍ക്കാര്‍ പാകിസ്താനോട് സ്വീകരിക്കുന്ന കര്‍ശന നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് വ്യക്തമാക്കിയ മുന്‍ യുഎസ് സെനറ്റര്‍ അമേരിക്കയുടെ സഹായമില്ലാതെ പാകിസ്താന് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യ ജനാധിപത്യ രാഷ്ട്രം

ഇന്ത്യ ജനാധിപത്യ രാഷ്ട്രം

ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്നും അതിനാല്‍ ഇന്ത്യയെയും പാകിസ്താനെയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നും പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ച് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാത്തരത്തിലുള്ള സഹായങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ലാരി ആവശ്യപ്പെടുന്നു. പാക് ഐഎസ്ഐ കാലങ്ങളായി കള്ളങ്ങള്‍ മാത്രമാണ് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ലാരി പ്രെസ് ലര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Suggesting that both India and the US conduct pre-emptive strikes inside Pakistan to destroy its nuclear sites (where weapons have either already been stored or are being made), former US Senator Larry Pressler.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X