കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തു; യുഎന്നില്‍ അപൂര്‍വ സംഭവം, പലസ്തീനെതിരെ ഇന്ത്യ

Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. പലസ്തീനെതിരെ ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയം അനുകൂലിക്കുകയായിരുന്നു ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗണ്‍സിലിലാണ് ഇന്ത്യ പലസ്തീന്‍ സംഘടനയ്‌ക്കെതിരെ വോട്ട് ചെയ്തത്.

Nare

പലസ്തീന്‍ സര്‍ക്കാരിതര സംഘടനയായ പലസ്തീന്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന് ഉപദേശ, നിരീക്ഷക പദവി അനുവദിക്കുന്നതിനെതിരെയാണ് ഇസ്രായേല്‍ പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുകയായിരുന്നു. സംഘടനയ്ക്ക് പലസ്തീന്‍ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്നാണ് ഇസ്രായേല്‍ ആരോപണം.

ആദ്യമായിട്ടാണ് പലസ്തീനെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കുന്നത്. ഇസ്രായേലിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ മുമ്പ് സ്വീകരിച്ചിട്ടില്ല. പലസ്തീനൊപ്പം എന്നതാണ് ഇന്ത്യ അടുത്ത കാലം വരെ തുടര്‍ന്നുവന്ന നിലപാട്. സമീപ കാലത്തായി ഇന്ത്യ ഇസ്രായേലുമായി കൂടുതല്‍ അടുക്കുകയാണ്. ഇത് ഇസ്ലാമിക രാജ്യങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിവാദ വിഷയങ്ങളില്‍ വോട്ട് ചെയ്യാതെ വിട്ടുനിന്ന നിലപാടും ഇന്ത്യ നേരത്തെ സ്വീകരിച്ചിരുന്നു.

ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്

ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയത്തെ 28 രാജ്യങ്ങള്‍ അനുകൂലിച്ചു. 15 രാജ്യങ്ങള്‍ എതിര്‍ത്തു. അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍, കാനഡ, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കൊറിയ, അയര്‍ലാന്റ്, ഉക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇസ്രായേലിന് പിന്തുണ നല്‍കി. ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ സഹ പ്രതിനിധി മായാ കദോഷ് രംഗത്തുവന്നു. ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവി ലഭിക്കാനുള്ള തീവ്രവാദ സംഘടനയുടെ നീക്കം തടഞ്ഞതിന് ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നു എന്നാണ് മായാ കദോഷ് ട്വീറ്റ് ചെയ്തത്.

English summary
India votes for Israel against Palestine NGO at UN meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X