കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയും പാകിസ്താനും തമ്മിലെന്ത്..? ഈ പരീക്ഷണങ്ങളെല്ലാം എന്തിന്..?

  • By Anoopa
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള ആണവ പരീക്ഷണങ്ങളും അതിന് പാകിസ്താനുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന് ഇന്ത്യ. ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സുഷമാ സ്വരാജ് ആണ് ആവശ്യം ഉന്നയിച്ചത്. പാകിസ്താന്റെ പേരെടുത്തു പറയാതെയായിരുന്നു സുഷമാ സ്വരാജിന്റെ പരാമര്‍ശം. എന്നാല്‍ ആരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുഷമ പറഞ്ഞു.

സെപ്റ്റംബര്‍ മൂന്നിന് രാജ്യത്തിന്റെ ആറാമത്തെ ഏറ്റവും വലിയ ആണവ പരീക്ഷണമാണ് യുഎന്‍ ഉപരോധത്തെയും ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെയും മറികടന്നു കൊണ്ട് ഉത്തരകൊറിയ നടത്തിയത്.

അന്വേഷണം നടത്തണം

അന്വേഷണം നടത്തണം

ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള ആണവ പരീക്ഷണങ്ങളെക്കുറിച്ചും അവയ്ക്ക് പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയും ഇന്ത്യ ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. ഒരാഴ്ചക്കിടെ യുഎന്‍ പൊതുസഭാ സമ്മേളനത്തിന്റെ 20 തോളം ചര്‍ച്ചകളില്‍ സുഷമാ സ്വരാജ് പങ്കെടുക്കും.

 ഇന്ത്യക്ക് ഉത്കണ്ഠ

ഇന്ത്യക്ക് ഉത്കണ്ഠ

ഉത്തരകൊറിയയുടെ അണ്വായുധ പരീക്ഷണങ്ങള്‍ അപലപനീയമാണെന്നും അതില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആണവനിര്‍വ്യാപനം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഉത്തരകൊറിയ സൗകര്യപൂര്‍വ്വം മറക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

ഹാസ്വോങ്ങ്

ഹാസ്വോങ്ങ്

ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹാസ്വോങ്ങ്-14 പാകിസ്താനും ഗുണം ചെയ്യുമോ എന്നാണ് ഇന്ത്യയുടെ സംശയം. ആ സംശയത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുമുണ്ട്. 15,000 കിലോമീറ്റര്‍ ദൂരം പതിക്കാന്‍ ശേഷിയുള്ള പാകിസ്താന്റെ ഗൗരി-1 മിസൈല്‍ നോര്‍ത്ത് കൊറിയയുടെ നോഡോങ്ങ് മിസൈലിന്റെ മറ്റൊരു പതിപ്പായിരുന്നു.

പാകിസ്താനെ പേടിക്കണം

പാകിസ്താനെ പേടിക്കണം

ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള പരീക്ഷണങ്ങളില്‍ ജപ്പാന് ആശങ്കയുള്ളതു പോലെ ഇന്ത്യ പാകിസ്താനെയും പേടിക്കണം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തലവേദന തന്നെയാണത്.

ചൈനയോടും പറയാനുണ്ട്...

ചൈനയോടും പറയാനുണ്ട്...

ചൈന മനസ്സു വെക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പാകിസ്താനും ഉത്തരകൊറിയക്കും മേലെ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ഇന്ത്യ കണക്കു കൂട്ടുന്നു. എന്നാല്‍ അവര്‍ നിഷ്‌കളങ്കരായി അഭിനയിക്കുകയാണെന്നും ഇന്ത്യ കരുതുന്നു.

English summary
India wants probe into nuclear proliferation links between Pakistan and North Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X