കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായുളള പോരാട്ടത്തിൽ അമേരിക്ക ഒപ്പം വേണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് മൈക്ക് പോംപിയോ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുളള ബന്ധം ശക്തമാക്കേണ്ടതിനെ കുറിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുമായുളള പോരാട്ടത്തില്‍ അമേരിക്ക തങ്ങള്‍ക്കൊപ്പം വേണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മൈക്ക് പോംപിയോ പറഞ്ഞു.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

ടോക്കിയോയില്‍ ഇന്ത്യ, ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായുളള കൂടിക്കാഴ്ചയെ കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൈക്ക് പോംപിയോ. വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെ വലിയ സൈനിക വിന്യാസമാണ് ചൈന നടത്തിയിരിക്കുന്നതെന്നും മൈക്ക് പോംപിയോ പറഞ്ഞു.

us

ലോകം ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്. കാറ്റ് തിരിച്ച് വീശാന്‍ തുടങ്ങിയിരിക്കുന്നു. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുളള അമേരിക്ക ഭീഷണികളെ ചെറുക്കാന്‍ തക്ക കരുത്തുളള സഖ്യമുണ്ടാക്കിയിട്ടുണ്ട് എന്നും മൈക്ക് പോംപിയോ പറഞ്ഞു. ടോക്കിയോ കൂടിക്കാഴ്ചയ്ക്ക് ശേഷം മൈക്ക് പോംപിയോ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും ഇന്ത്യയിലേക്ക് മൈക്ക് പോംപിയോയ്‌ക്കൊപ്പമുണ്ടാകും.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

Recommended Video

cmsvideo
Defence ministry deleted all files related to china from website | Oneindia Malayalam

ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബീഗന്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യ-യുഎസ് ഫോറത്തില്‍ ബീഗന്‍ സംസാരിക്കും. ഒക്ടോബര്‍ 12 മുതല്‍ 14 വരെയാണ് സ്റ്റീഫന്‍ ബീഗന്‍ ഇന്ത്യയിലുണ്ടാവുക. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. ജൂണ്‍ മുതല്‍ 5 മാസത്തോളമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്.

English summary
India, China, US Secretary of State Mike Pompeo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X