Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ഉത്പന്നങ്ങളുടെ തീരുവ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നു; പക്ഷെ വൈകിപ്പോയി: ഡൊണാള്‍ഡ് ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവകൾ പൂർണമായി എടുത്തുകളയാൻ ഇന്ത്യ തയ്യാറാറായിരുന്നുവെന്ന് അവകാശ വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇത് വർഷങ്ങൾക്ക് മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും ഏറെ വൈകിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെ "ഏകപക്ഷീയവും ദുരന്തപൂർണവുമായ" ഒന്നായും ട്രംപ് വിശേഷിപ്പിച്ചു.

"ഇന്ത്യ ഇപ്പോൾ തീരുവകൾ പൂർണമായി എടുത്തുകളയാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത് വൈകിപ്പോയി. വർഷങ്ങൾക്ക് മുമ്പേ ഇത് ചെയ്യേണ്ടതായിരുന്നു," ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു. ട്രംപിന്റെ പ്രസ്താവന, പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായും ഉഭയകക്ഷി ചർച്ചകൾ നടത്തിയതിന് പിന്നാലെയുമാണ്.

donald-trump-

"നമ്മൾ ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരം മാത്രമാണ് നടത്തുന്നത്, പക്ഷേ അവർ നമ്മളുമായി വൻതോതിൽ വ്യാപാരം നടത്തുന്നു. അവർ ഞങ്ങളുടെ ഏറ്റവും വലിയ 'ക്ലയന്റാണ്', പക്ഷേ നമ്മൾ അവർക്ക് വളരെ കുറച്ച് മാത്രമാണ് വിൽക്കുന്നത്. ഇന്ത്യ ഞങ്ങളിൽ നിന്ന് വളരെ കുറച്ച് എണ്ണയും സൈനിക ഉൽപ്പന്നങ്ങളും മാത്രമാണ് വാങ്ങുന്നത്, പകരം റഷ്യയിൽ നിന്നാണ് അവർ ഇവ വാങ്ങുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരായ തീരുവ യുദ്ധം കടുപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ 25% പരസ്പര തീരുവയും റഷ്യൻ ഓയിൽ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് അധികമായി 25% തീരുവയും ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നിരുന്നു. നിലവില്‍ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള മൊത്തം തീരുവ 50% ആയി ഉയർന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നുമാണ്.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഉക്രെയ്‌നിനെതിരായ മോസ്കോയുടെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാൽ, റഷ്യയ്ക്കെതിരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

അതസമയം ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുകയാണ് ഇന്ത്യ. ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിനെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്കും റഷ്യൻ എല്‍ എന്‍ ജിയുടെ പ്രധാന ഇറക്കുമതിക്കാരായ യൂറോപ്യൻ യൂണിയനും ഇതേ മാനദണ്ഡം ബാധകമാക്കിയിട്ടില്ലെന്ന് വാദിച്ച് രംഗത്ത് വന്നു.

ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെപ്പോലെ, ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. യുഎസ് ഏർപ്പെടുത്തിയ തീരുവകളെ "അന്യായവും ന്യായീകരിക്കപ്പെടാത്തതും അസാധുവുമാണ്" എന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2024-ൽ യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായിരുന്നു, 87.3 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+