കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നഷ്ടമാക്കിയത് മികച്ച അവസരം! രാജ്യത്തിനെതിരെ ഇമ്രാന്‍ ഖാന്‍, ജവാന്റെ മരണത്തില്‍ പങ്കില്ലെന്ന്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ- പാക് മന്ത്രി തല ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യന്‍ നീക്കത്തിനെതിരെ പാകിസ്താന്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യ വീണ്ടും നഷ്ടപ്പെടുത്തിയത് ഗുരുതരമായ അവസരമാണെന്നും ബിഎസ്എഫ് ജവാനെ കൊലപ്പെടുത്തിയതില്‍ പാകിസ്താന് പങ്കില്ലെന്നുമാമ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാര്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിന് ഇന്ത്യ മുന്നോട്ടുവച്ച കാരണം തികച്ചും ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വെച്ച് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക് സൈന്യത്തിന് പങ്കില്ലെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച്

കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച്

ഐക്യരാഷ്ട്രസഭാ പൊതു സമ്മേളനത്തിനിടെ ഇന്ത്യ- പാക് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പരസ്യമായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഇക്കാര്യം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യ വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ നാല് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരില്‍ മൂന്ന് പേരെ വധിക്കുകയായിരുന്നു.

 ബിഎസ്എഫ് സൈനികന്റെ മരണം

ബിഎസ്എഫ് സൈനികന്റെ മരണം

ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പാണ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതു സമ്മേളനത്തിനിടെ വിദേശകാര്യമന്ത്രിമാരായ സുഷമാ സ്വരാജും ഷാ മഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുമെന്ന് ധാരണയിലെത്തിയത്. എ​ന്നാല്‍ ബിഎസ്എഫ് ജവാന്റെ മരണവും കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണങ്ങളില്‍ ഒന്നായി ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

പാകിസ്താനും ദൗത്യം!!

പാകിസ്താനും ദൗത്യം!!


ഇന്ത്യ - പാക് അതിര്‍ത്തിയില്‍ വെച്ച് കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ മൃതദേഹം കണ്ടെത്തുന്നതിന് പാക് റേഞ്ചര്‍മാരും ശ്രമം നടത്തിയിരുന്നു. ഇത് ഇന്ത്യന്‍ അധികൃതര്‍ക്ക് അറിയാമെന്നും പാകിസ്താന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിഎസ്എഫ് ജവാന്റെ മരണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന വാര്‍ത്തകളും പാകിസ്താന്‍ അപ്പാടെ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതോടെ ഇക്കാര്യം തള്ളിക്കളഞ്ഞ് പാകിസ്താന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പാക് അധികൃതര്‍ സംയുക്ത അന്വേഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 മുന്‍കയ്യെടുത്തത് ഇമ്രാന്‍ ഖാന്‍

മുന്‍കയ്യെടുത്തത് ഇമ്രാന്‍ ഖാന്‍


പുതിയതായി പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇന്ത്യാ- പാക് ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് അമേരിക്കയില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിനിടെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ ധാരണയായത്. യുഎന്‍ പൊതു സമ്മേളനത്തിനിടെ ചര്‍ച്ച നടത്താമെന്ന ആശയം മുന്നോട്ടുവച്ചതും ഇമ്രാന്‍ ഖാന്‍ തന്നെയായിരുന്നു.

English summary
India wasted a serious opportunity again, we had no role in killing of BSF jawan: Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X