കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകരസംഘടന പാകിസ്താനെ തള്ളി ട്രംപ്, ഹാഫിസ് സയീദിന് കിട്ടിയത് ഇരുട്ടടി!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പണികൊടുത്ത് ഡൊണാൾഡ് ട്രംപ്. ഹാഫിസ് സയീദ് അടുത്ത കാലത്ത് രൂപീകരിച്ച മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജമാഅത്ത് ഉദ് ദവ എന്ന ഭീകരസംഘടനയുടെ കീഴില്‍ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് മിലി മുസ്ലിം ലീഗ്. 2018ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്ത തന്നെ പാർട്ടി തലവനായ ഹാഫിസ് സയീദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുള്ള തിരിച്ചടി.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയാണ് പിന്നീട് പേര് മാറ്റി തെഹരീക് ഇ താലിബാന്‍ എന്ന പേര് സ്വീകരിച്ചത്. തെഹരീകെ താലിബാന്‍ നേരത്തെ തന്നെ ഭീകരസംഘടനകളുടെ പട്ടികയിലുണ്ട്. പാകിസ്താനിൽ സർക്കാർ ഒത്താശയോടെ തന്നെ പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയാണ് തെഹരീക് ഇ താലിബാൻ. ഭീരക സംഘടനയുടെ കീഴിലുള്ള രാഷ്ട്രീയ പാർട്ടിയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് അമേരിക്ക രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

 രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്പ്

രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്പ്

ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിന് പിന്നാലെയാണ് മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടി പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സയീദ് വ്യക്തമാക്കിയത്. 2017 ഡിസംബറിലായിരുന്നു സയീദിന്റെ പരസ്യപ്രഖ്യാപനം. ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് എന്നീ സംഘടനകള്‍ക്കെതിരെ നേരത്തെ പാകിസ്താന്‍ നടപടി സ്വീകരിച്ചിരുന്നു. ഹാഫിസ് സയീദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നേരത്തെ തന്നെ ഡൊണാള്‍ഡ് ട്രംപ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അമേരിക്ക ഇതിനായി ഐക്യരാഷ്ട്രസഭയിലും കടുത്ത സമ്മര്‍ദ്ധമാണ് ചെലുത്തുന്നത്.

 ‌‌പാര്‍ട്ടി വിദേശഭീകര സംഘടന ‌‌

‌‌പാര്‍ട്ടി വിദേശഭീകര സംഘടന ‌‌


ഹാഫിസ് സയീദ് സ്ഥാപകനായ മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിലാണ് ട്രംപ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ മിലി മുസ്ലിം ലീഗിന്റെ മൂന്ന് അംഗങ്ങളെയും ട്രംപ് വിദേശഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക് ഭീകരനെതിരെ അമേരിക്ക സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ രംഗത്തെത്തിയിരുന്നു. മിലി മുസ്ലിം ലീഗിനെ വിദേശഭീകര സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യം നടപടി സ്വീകരിക്കാത്തതില്‍ ഇന്ത്യ നേരത്തെ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ണായക നീക്കം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം


ഹാഫിസ് സയീദ് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി മിലി മുസ്ലിം ലീഗിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് പാക് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പാക് രജിസ്ട്രേഷന്‍ നടപടികള്‍ക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിക്കേണ്ടത് അനിവാര്യമാണ്. ഇതിനെല്ലാം വിലങ്ങുതടിയായിക്കൊണ്ടാണ് യുഎസ് നീക്കം. മിലി മുസ്ലിം ലീഗിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചത്. നിരോധിത സംഘടനകളുമായി പാര്‍ട്ടിയ്ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത്. ലഷ്കര്‍ ഇ ത്വയ്ബയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സഖ്യകക്ഷിയാണ് ഹാഫിസ് സയീദിന് പാര്‍ട്ടിയെന്നാണ് യുഎസ് ആരോപിക്കുന്നത്.

ഭീകരസംഘടനയ്ക്ക് വിലക്ക്!

ഭീകരസംഘടനയ്ക്ക് വിലക്ക്!


ഫണ്ട് നല്‍കുന്നത് കുറ്റകൃത്യം!! 1948ലെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആക്ടിന്റെ കീഴില്‍ വരുന്ന 1997ലെ ഭീകരവിരുദ്ധ നിയമം പ്രകാരം നിരോധിത സംഘടനകള്‍ക്ക് സംഭാവനകളും ഫണ്ടുകളും നല്‍കുന്നത് കുറ്റകൃത്യമാണ്. നിരീക്ഷണ പട്ടികയിലുള്ളതോ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതോ ആയ സംഘടനകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇതോടെ പത്ത് ലക്ഷം മുതല്‍ പത്ത് മില്യണ്‍ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നു. ജമാഅത്ത് ഉദ് ദവയ്ക്ക് പണം നല്‍കുന്നതില്‍ നിന്ന് വ്യക്തികളെയും സംഘടനകളെയും വിലക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്ന പണം തെറ്റായ കൈകളിലെത്തരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പരസ്യം പുറത്തിറക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി, എസ്‌സി എസ്ടി വിധിക്ക് സ്‌റ്റേയില്ല, വീണ്ടും പരിഗണിക്കും!!സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി, എസ്‌സി എസ്ടി വിധിക്ക് സ്‌റ്റേയില്ല, വീണ്ടും പരിഗണിക്കും!!

നാദിർഷായുടെ സഹോദരനും കുടുംബവും താമസിച്ച ഫ്ലാറ്റിൽ തീപിടുത്തം; ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല... അതിസാഹസികമായ രക്ഷപ്പെടൽ...നാദിർഷായുടെ സഹോദരനും കുടുംബവും താമസിച്ച ഫ്ലാറ്റിൽ തീപിടുത്തം; ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല... അതിസാഹസികമായ രക്ഷപ്പെടൽ...

English summary
India has welcomed US move to brand Hafiz Saeed's newly formed political party as foreign terror organisation. In a major setback to Hafiz Saeed's political ambitions, the US today designated the Milli Muslim League (MML), the political front of Pakistan-based Mumbai attack mastermind-led Jamaat-ud Dawa, as a foreign terrorist organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X