കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദനെ വിട്ടയച്ച് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍, നേതാക്കളുടെ മുട്ടിടിച്ചുവെന്ന് പാക് എംപി!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: അഭിനന്ദന്‍ വര്‍ധമനെ പാകിസ്താന്‍ വിട്ടയച്ചത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തിലാണെന്ന് പാകിസ്താന്‍ എംപി അയാസ് സാദിഖ്. പാകിസ്താന്‍ മുസ്ലീം ലീഗ്-എന്‍ നേതാവാണ് അദ്ദേഹം. പാക് സൈന്യവും വന്‍ പോര് തന്നെ അയാസ് നടത്തുന്നുണ്ട്. ഇതിനിടെയാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി, അഭിനന്ദന്‍ വര്‍ധമനെ വിട്ടയക്കാന്‍ പറയുമ്പോള്‍ പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുന്നത് കാണാമായിരുന്നുവെന്നും അയാസ് സാദിഖ് പറഞ്ഞു. ദൈവത്തെ വിചാരിച്ച് അഭിനന്ദനെ വിട്ടയച്ചേക്കൂ എന്നായിരുന്നു മഹമ്മൂദ് ഖുറേഷി അപേക്ഷിച്ചതെന്നും സാദിഖ് വ്യക്തമാക്കി.

1

അഭിനന്ദനനെ വിട്ടയിച്ചില്ലെങ്കില്‍ ഇന്ത്യ രാത്രി ഒമ്പത് മണിയോടെ നമ്മളെ ആക്രമിക്കുമെന്ന ഭയമാണ് പാകിസ്താന്‍ നേതാക്കളെ ഭയപ്പെടുത്തിയത്. അത് പറയുമ്പോള്‍ ബജ്വയുടെയും കൂട്ടരുടെയും നെറ്റി വിയര്‍ക്കുകയും മുട്ടിടിക്കുകയും ചെയ്തിരുന്നുവെന്നും സാദിഖ് പറഞ്ഞു. ഇന്ത്യന്‍ ബാലാക്കോട്ടിലെ ഭീകരത്താവളം ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും സര്‍ക്കാരിന് വേണ്ടവിധം പ്രതികരിക്കാനായില്ലെന്ന് സാദിഖ് കുറ്റപ്പെടുത്തി. ബാലാക്കോട്ട് ആക്രമണത്തിന്റെ അടുത്ത ദിവസമാണ് പോര്‍വിമാനം പാക് മേഖലയില്‍ തകര്‍ന്ന് വീണ് അഭിനന്ദന്‍ പാകിസ്താന്‍ സൈന്യത്തിന്റെ തടവിലായത്.

താന്‍ നരേന്ദ്ര മോദിയുമായി ചേര്‍ന്നിരിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ ഞങ്ങള്‍ കള്ളന്‍മാരും മോദിയുടെ സുഹൃത്തുക്കളുമായി ചിത്രീകരിക്കുന്നുവെന്നും സാദിഖ് പറഞ്ഞു. അതേസമയം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ സാദിഖിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലെ ഷെഹ്‌സാദയ്ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്വാസമില്ല. സൈന്യത്തിലോ സര്‍ക്കാരിലോ ജനങ്ങളിലോ വിശ്വാസമില്ല. അവര്‍ ഏറ്റവും വിശ്വാസമുള്ള സുഹൃത്ത് പാകിസ്താനെയെങ്കിലും വിശ്വസിക്കേണ്ടതാണ്. ഇപ്പോഴെങ്കിലും കോണ്‍ഗ്രസിന് കാര്യങ്ങള്‍ മനസ്സിലാവുമെന്ന് കരുതുന്നുവെന്നും നദ്ദ പറഞ്ഞു.

Recommended Video

cmsvideo
അഭിനന്ദിനു പാക് കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

അതേസമയം ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അഭിനന്ദന്‍ പിടിയിലായതിന് പിന്നാലെ പാകിസ്താന്‍ ഏതെങ്കിലും തരത്തില്‍ തിരിച്ചടിക്ക് ശ്രമിച്ചിരുന്നെങ്കില്‍ അവരുടെ മുന്‍നിര സൈനിക വ്യൂഹത്തെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമായിരുന്നുവെന്ന് വ്യോമസേനാ മുന്‍ മേധാവി ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയും പറഞ്ഞു. അഭിനന്ദനെ വിട്ടയക്കുകയല്ലാതെ പാകിസ്താന് മറ്റ് വഴിയില്ലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ കുറിച്ച് പാകിസ്താന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അഭിനന്ദന് യാതൊരു പ്രശ്‌നവും ഉണ്ടാവാതെ അവര്‍ നോക്കിയതെന്നും ധനോവ പറഞ്ഞു.

English summary
india will attack us, that is the reason led to abhinandan's release says pakistan leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X