Get Updates
Get notified of breaking news, exclusive insights, and must-see stories!

' ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് '; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. റഷ്യ യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ നല്‍കാമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനം അംഗീകരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്.

റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി തുടങ്ങിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ നീക്കം. ചൈന സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

nirmala

ക്രൂഡ് ഓയില്‍ ബാരലിന് 35 ഡോളര്‍ നിരക്കില്‍ വരെ തരുമെന്നാണ് റഷ്യയുടെ വാഗാദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിര്‍ദ്ദേശവും റഷ്യ ഇന്ത്യക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. യൂറോപ്പിലേയ്ക്കും അമേരിക്കയിലേക്കുമുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെട്ടിട്ടുണ്ട്.

വിലക്കിഴിവ് വാഗ്ദാനം ചെയ്തതിലൂടെ പ്രാരംഭ ഇടപാടായി ഇന്ത്യ 15 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. ചരക്ക് ഗവേഷണ ഗ്രൂപ്പിന്റെ ഡാറ്റ അനുസരിച്ച്, ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണയൊന്നും ഇറക്കുമതി ചെയ്തിതിട്ടില്ല. എന്നാല്‍ എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തിലെ കരാറുകള്‍ ഇതിനകം തന്നെ ആറ് ദശലക്ഷം ബാരലില്‍ എത്തിയിട്ടുണ്ട്.

ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ 105.8 ബില്യണ്‍ ഡോളര്‍ ചെലവില്‍ 193.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തിട്ടുള്ളത്്. മിഡില്‍ ഈസ്റ്റില്‍ നിന്നും യുഎസില്‍ നിന്നുമാണ് രാജ്യത്ത് ക്രൂഡ് ഓയില്‍ പ്രധാനമായും എത്തുന്നത്. ഈ കാലയളവില്‍ രാജ്യത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ മൊത്തം ഉപഭോഗം 183.3 ദശലക്ഷം ടണ്ണാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+