കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് ഇന്ത്യ കൊറോണ വാക്‌സിന്‍ അയക്കും; വിദേശ രാജ്യങ്ങള്‍ക്ക് ആശ്വാസം പകരും

Google Oneindia Malayalam News

ദില്ലി/റിയാദ്: വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യ നിര്‍മിച്ച കൊറോണ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. നേപ്പാളിന് വാക്‌സിന്‍ നല്‍കി തുടങ്ങി. കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിനുകള്‍ എത്തി. ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും അയക്കും. ശേഷം സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കും കൊറോണ വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. സൗദിയില്‍ ഫൈസര്‍ വാസ്‌കിന്‍ വിതരണം നടക്കുന്നുണ്ട്. അതിന് പുറമെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നത്. സൗദിയില്‍ സൗജന്യമായിട്ടാണ് വാക്‌സിനേഷന്‍ നടക്കുന്നത്.

15

കൊറോണ വാക്‌സിന്‍ പ്രതിരോധ വിഷയത്തില്‍ ലോക രാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസിനെ തുരത്തുന്നതില്‍ ഇന്ത്യ മുഖ്യപങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വാക്‌സിനുകള്‍ വിദേശ രാജ്യങ്ങള്‍ കൂടുതലായി ആവശ്യപ്പെടുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഇന്ത്യ വിദേശ രാജ്യങ്ങളുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...

രണ്ടു വാക്‌സിനുകളാണ് ഇന്ത്യ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ചത്. കൊവാക്‌സിനും കൊവിഷീല്‍ഡും. കൊവിഷീല്‍ഡിന്റെ പരീക്ഷണം അന്തിമഘട്ടം കഴിയും മുമ്പ് കുത്തിവയ്പ്പിന് അനുമതി കൊടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, കൊവാക്‌സിന്‍ വിതരണം തകൃതിയായി നടക്കുന്നുണ്ട്. ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി

ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സൈനികര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും മറ്റു ജനപ്രതിനിധികളും വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുക. പിന്നീടായിരിക്കും എല്ലാവര്‍ക്കും നല്‍കുന്ന ഘട്ടം. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും സ്വന്തമായി വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും ഉല്‍പ്പാദ ശ്രമങ്ങള്‍ നടക്കുകയാണ്.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്‌സിന്‍ വാങ്ങാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ | Oneindia Malayalam

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തുംഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

English summary
India will give Coronavirus Vaccine to Saudi Arabia and Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X