യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന താരിഫ് ഇന്ത്യ ഇനി ഈടാക്കില്ല; ഉറപ്പുലഭിച്ചെന്ന് ട്രംപ്
അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് താരിഫ് ഈടാക്കുന്ന നടപടി ഇന്ത്യ വൈകാതെ തന്നെ നിർത്തലാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുകിൽ ചുങ്കം ഒഴിവാക്കണം. അല്ലെങ്കിൽ വിപണി തുറന്ന് തരണം. എന്തായാലും ഇന്ത്യയുമായി ചർച്ച ചെയ്ത് യുഎസിന് മേലുള്ള താരിഫ് ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ടെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
' അമേരിക്കയ്ക്ക് മേൽ ഏറ്റവും കൂടുതൽ ചുങ്കം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യം ഇന്ത്യയാണ്. അവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി. ചുങ്കം ഒഴിവാക്കാമെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്', വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുമായും മോദിയുമായും തനിക്ക് വലിയ സൗഹൃദമുണ്ടെന്ന് ട്രംപ് പല സമയത്തും പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ഈടാക്കുന്ന ചുങ്കം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ട്രംപ് തുറന്നടിച്ചിട്ടുള്ളത്. മോദിയുടെ മുന്നിൽ വെച്ച് തന്നെ ഇക്കാര്യത്തിൽ ട്രംപ് രൂക്ഷവിമർശനം ഉയർത്തിയരുന്നു. എല്ലാ സഹായങ്ങളും ചെയ്തിട്ടും മികച്ച സൗഹൃദ രാജ്യമായി തുടരുമ്പോഴും തങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്ന നടപടിയാണ് ഇന്ത്യ ചെയ്യുന്നതെന്നായിരുന്നു ട്രംപ് വിമർശിച്ചത്. നിലവിൽ 26 ശതമാനം ചുങ്കമാണ് ഇന്ത്യ യുഎസിൽ നിന്നും ഈടാക്കുന്നത്.

അതേസമയം തങ്ങൾക്ക് ഏർപ്പെടുത്തുന്ന തീരുവയ്ക്ക് പകരമായി യുഎസും മറ്റ് രാജ്യങ്ങൾക്ക് മേൽ പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേലാണ് പകരച്ചുങ്കം ചുമത്തിയത്. നീക്കം യുഎസിൽ കടുത്ത പ്രതിസന്ധിയ്ക്കാണ് വഴിവെച്ചത്. ഇതോടെ തൻറ തീരുമാനം താത്കാലികമായി മരവപ്പിച്ചതായി ട്രംപ് അറിയിക്കുകയായിരുന്നു. എന്നാൽ ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ ചുങ്കത്തിൽ നിന്നും പിന്നോട്ട് പോകാൻ യുഎസ് തയ്യാറായിരുന്നില്ല. എന്നുമാത്രമല്ല നാൾക്ക് നാൾ ചൈനയ്ക്ക് മേലുള്ള പകരച്ചുങ്കം ഉയർത്തുകയും ചെയ്തു. ആഗോള സാമ്പത്തിക വിപണയിൽ കനത്ത ആഘോതമാണ് ഇത് ഉണ്ടാക്കിയത്. യുഎസ് ഓഹണി വിപണികളെല്ലാം ഇതോടെ തകർന്ന് തരിപ്പണമായി. മാന്ദ്യ ഭീതിയൽ സ്വർണത്തിനുള്ള വില വർധച്ചു.
ഇതോടെ ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ ചുങ്കത്തിൽ നിന്നും പിന്നോട്ട് പോകാൻ യുഎസ് തയ്യാറായി. പൂർണമായും ചുങ്കം ഒഴിവാക്കില്ലെങ്കലും 50 ശതമാനത്തിന്റെ കുറവ് വരുത്താനാണ് ആലോചക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. വ്യാപരയുദ്ധം അവസാനിക്കുന്നുവെന്ന സൂചനകളോടെ ഓഹരി വിപണികൾ തിരിച്ച് കയറി. അതേസമയം തീരുവയുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ച തുടരുകയാണ് എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications