• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റഷ്യ- ഇന്ത്യ പ്രതിരോധ കരാര്‍: ഇന്ത്യയ്ക്കുള്ള തിരിച്ചടി ദിവസങ്ങള്‍ക്കകം! റഷ്യന്‍ സൈനിക ശേഷിക്കെതിരെ

  • By Desk

വാഷിംഗ്ടണ്‍: റഷ്യയുമായി ആയുധ കരാര്‍ ഒപ്പുവെച്ച ഇന്ത്യയ്ക്ക് താക്കീതുമായി വീണ്ടും അമേരിക്ക. റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പ് കാറ്റില്‍പ്പറത്തിയാണ് ഇന്ത്യ റഷ്യയുമായുള്ള അ‍ഞ്ച് ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് നാല് എസ്- 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുള്ളത്. സിഎഎടിഎസ്എയ്ക്ക് കീഴില്‍ ഇന്ത്യയ്ക്കെതിരെ എങ്ങനെ ഉപരോധം കൊണ്ടുവരുമെന്ന് കാണാമെന്നാണ് അമേരിക്കയുടെ താക്കീത്. ഇന്ത്യ- റഷ്യ പ്രതിരോധക്കാരാറിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് ട്രംപ് ഇന്ത്യയോട് തിരിച്ചടിക്കുമെന്ന ധ്വനി നല്‍കിയിട്ടുള്ളത്.

കനത്ത നാശം വിതച്ച് തിത്‌ലി തീരത്ത്; ഒഴിപ്പിച്ചത് 5 ലക്ഷം പേരെ, 16 ജില്ലകളില്‍ റെഡ്അലര്‍ട്ട്, മരണം

സിഎഎടിഎസ്എ നിയമം ഈ ജൂലൈയിലാണ് ഭേദഗതി ചെയ്തത്. എന്നാല്‍ റഷ്യയ്ക്ക് തിരിച്ചടി നല്‍കുന്നതിന് ഇന്ത്യയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡ‍ന്റ് ട്രംപിന് മാത്രമാണുള്ളത്. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാര്‍ഷിക കൂടിക്കാഴ്ചയിലാണ് പ്രതിരോധ കരാര്‍ ഒപ്പുവെക്കന്നത്. ഇന്ത്യ റഷ്യയുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അമേരിക്ക നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

 വീണ്ടും ഇന്ത്യയ്ക്കെതിരെ

വീണ്ടും ഇന്ത്യയ്ക്കെതിരെ

റഷ്യയുമായി അഞ്ച് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവെച്ച ഇന്ത്യയ്ക്ക് മേല്‍ സിഎഎസ്ടിഎയ്ക്ക് കീഴില്‍ പരോക്ഷ ഉപരോധം ഏര്‍പ്പെടുത്താനാണ് തങ്ങളുടെ നീക്കമെന്ന് യുഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ഏറെ വൈകില്ലെന്നാണ് മൈക്ക് പോമ്പിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടുള്ളത്. റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയാണ് യുഎസ് നീക്കത്തിന്റെ ലക്ഷ്യം. പുതിയ ആയുധങ്ങള്‍ക്ക് പുറമേ നേരത്തെ വാങ്ങിയ ആയുധങ്ങളുടെ ഭാഗങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഇതേ വിധിയുണ്ടാകുമെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു. വൈറ്റ് ഹൗസ് ദേശീയ സെക്രട്ടറി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ലക്ഷ്യം റഷ്യന്‍ സൈനിക ശേഷി!

ലക്ഷ്യം റഷ്യന്‍ സൈനിക ശേഷി!

സിഎഎടിഎസ്എ ഉപരോധം ഇന്ത്യയെയേോ അമേരിക്കയുമായി സഖ്യമുള്ള മറ്റ് സഖ്യരാഷ്ട്രങ്ങളെയോ തകര്‍ക്കുന്നതിന് അല്ലെന്നും റഷ്യയുടെ സൈനിക ശേഷിയെ തകര്‍ക്കുന്നതിന് മാത്രം ഉള്ളതാണെന്ന് ഇന്ത്യയിലെ യുഎസ് എംബസി വക്താവ് പ്രതികരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലാണ് ട്രംപിനെ ഏറ്റവും ഒടുവില്‍ റഷ്യയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഉക്രൈനിലെ റഷ്യന്‍ ഇടപെടലിലും യുഎസും റഷ്യയും ഇരു ചേരികളില്‍ തന്നെയാണ്.

 സിഎഎടിഎസ്എ കാണിച്ച് ഭീഷണി!

സിഎഎടിഎസ്എ കാണിച്ച് ഭീഷണി!

കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട് പ്രകാരം ഇന്ത്യയ്ക്ക് പരോക്ഷ ഉപരോധം ഏര്‍പ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുഎസ്. സിഎഎടിഎസ്എയിലെ 231ാം വകുപ്പ് പ്രകാരമായിരിക്കും ഉപരോധമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ചൂണ്ടിക്കാണിക്കുന്നത്. റഷ്യയ്ക്ക് സിഎഎടിഎസ്എ നിയമം പ്രകാരം ഉപരോധം ഏര്‍പ്പെടുത്താന്‍ എല്ലാ സഖ്യരാജ്യങ്ങളോടും ആവശ്യപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. റഷ്യയുമായി ആയുധ വ്യാപാരത്തില്‍ ഏര്‍പ്പെടരുതെന്നും പ്രതിരോധ കരാര്‍ ഒപ്പുവെക്കരുതെന്നും അമേരിക്ക നേരത്തെ തന്നെ മറ്റ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

 ഇന്ത്യയ്ക്ക് ചൈനയുടെ വിധി!!!

ഇന്ത്യയ്ക്ക് ചൈനയുടെ വിധി!!!

റഷ്യയില്‍ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിന്

സെപ്തംബര്‍ 21നാണ് ട്രംപ് ഭരണകൂടം ചൈനക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സിഎഎടിഎസ്എ കീഴില്‍ ചൈനീസ് സൈനിക ഏജന്‍സിക്ക് ആദ്യം രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. നേരത്തെ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചും ഉക്രൈനില്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ആരോപിച്ചും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് മിലിട്ടറി കമ്മീഷന്റെ ഭാഗമായ ചൈനീസ് ഏജന്‍സി എക്വിപ്മെന്റ് ‍ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ്.ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് സമാന രീതിയിലുള്ള വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനിരിക്കെയാണ് അമേരിക്കന്‍ ഭരണകൂടം താക്കീതുമായി രംഗത്തെത്തിയത്. ​എന്നാല്‍ യുഎസ് ഭീഷണി വകവെക്കാത്ത ഇന്ത്യ റഷ്യയുമായുള്ള പ്രതിരോധ കരാറുമായി മുന്നോട്ട് പോയിരുന്നു. ഇതോടെ വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ അ‍ഞ്ച് ബില്യണ്‍ ഡോളറിന്റെ വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു.

English summary
India will soon find out about my decision on sanctions: Trump on missile deal with Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X