ചാന്ദ്രയാന്‍-2 വരുന്നൂ...2018 ല്‍ രണ്ട് ചാന്ദ്രദൗത്യങ്ങള്‍ നടത്താന്‍ ഇന്ത്യ തയ്യാര്‍!!
ചന്ദ്രന്റെ ഉപരിതലം, ചന്ദ്രന്റെ ത്രിനിറ വിന്യാസം എന്നിവയെക്കുറിച്ച് പഠനം നടത്തും.
ദില്ലി: ഇന്ത്യന്‍ മണ്ണില്‍ നിന്നും 2018 ല്‍ രണ്ട് ചാന്ദ്രദൗത്യങ്ങള്‍ സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാന്ദ്രയാന്‍-2 ദൗത്യത്തിനായി ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) തയ്യാറെടുക്കുന്നു. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഉപരിതലം, ചന്ദ്രന്റെ ത്രിനിറ വിന്യാസം എന്നിവയെക്കുറിച്ച് ചാന്ദ്രയാന്‍-2 പഠനം നടത്തും.
ടീം ഇന്‍ഡസ് എന്നു പേരിട്ട ചാന്ദ്രയാന്‍ ദൗത്യ സംഘത്തിലെ കൂടുതല്‍ അംഗങ്ങളും യുവ എഞ്ചിനീയര്‍മാരായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോബല്‍ ലൂണാര്‍ മത്സരത്തിന്റെ ഭാഗമായി ചന്ദ്രനിലെ നിറവിന്യാസത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്ര സംഘമാണ് ടീം ലൂണാര്‍. ദില്ലി ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രാഹുല്‍ നാരായണന്‍ ആയിരിക്കും ഇവരെ നയിക്കുക. നിക്ഷേപകരെ അന്വേഷിക്കുന്ന തിരക്കിലാണ് ടീം ഇന്‍ഡസ് ഇപ്പോള്‍. ഇന്‍ഫോസിസ് സഹസ്ഥാപകനും യുഐഡിഎഐ ചെയര്‍മാനുമായ നന്ദന്‍ നിലകേനി പദ്ധതിക്കു വേണ്ടി നിക്ഷേപം നടത്തിക്കഴിഞ്ഞു.

നന്ദന്‍ നിലകേനിക്കു പുറമേ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരി രംഗന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പദ്ധതിയുമായി സഹകരിക്കും. വലിയൊരു ലക്ഷ്യവുമായാണ് ടീം ഇന്‍ഡസ് മുന്നേറുന്നതെന്നും അത് ഫലപ്രദമാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും നന്ദന്‍ നിലകേനി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications