തമിഴ് സിനിമാ നടന്‍ മലേഷ്യയിലെ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു!
ക്വലാലംപൂര്‍: തമിഴ് സിനിമാ നടന്‍ മലേഷ്യയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. വടക്കന്‍ മലേഷ്യയിലെ ഒരു വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണാണ് അപകടം ഉണ്ടായത്. 25 കാരനായ എല്‍ കേശവ രാജന്‍ ആണ് മരിച്ചത്. ഇപ്പോയിലെ ലുബുക് ഡിഗോങ് വെള്ളച്ചാട്ടത്തിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് കേശവ രാജിന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച കുടുംബസമേതം ലുബുക് ഡിഗോങ് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു കേശവ രാജ്. വെള്ളച്ചാട്ടം കണ്ടുനടക്കുന്നതിനിടയില്‍ അപകടം സംഭവിച്ചു. കേശവ രാജിനെ കാണാനില്ല എന്ന് ശനിയാഴ്ച തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ഞായറാഴ്ചയാണ് കേശവ രാജിന്റെ മൃതദേഹം കണ്ടെത്തിയത്.
പാറകള്‍ക്ക് ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കാ കാ കാ പോ എന്ന തമിഴ് ചിത്രത്തിലാണ് കേശവ് രാജ് അഭിനയിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രഥമ ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് ഇടയ്ക്ക് വെച്ച് ഇയാള്‍ മലേഷ്യയ്ക്ക് പോയത്. വിജയ് ആണ് കാ കാ കാ പോ സംവിധാനം ചെയ്യുന്നത്.

മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച
പാറകള്‍ക്ക് ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

അഭിനയത്തില്‍ അരങ്ങേറ്റം
കാ കാ കാ പോ എന്ന തമിഴ് ചിത്രത്തിലാണ് കേശവ് രാജ് അഭിനയിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രഥമ ചിത്രമാണ് ഇത്.

പണികള്‍ നടക്കുന്നു
ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് ഇടയ്ക്ക് വെച്ച് ഇയാള്‍ മലേഷ്യയ്ക്ക് പോയത്.

റിലീസ് ഉടന്‍
വിജയ് ആണ് കാ കാ കാ പോ സംവിധാനം ചെയ്യുന്നത്. ഉടന്‍ തന്നെ ചിത്രം തീയറ്ററുകളിലെത്തും


Click it and Unblock the Notifications