കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകരാജ്യങ്ങളെ ഞെട്ടിക്കാന്‍ ഇന്ത്യന്‍ വ്യോമസേന; ദുബായ് എയര്‍ ഷോയില്‍ കരുത്തുകാട്ടും

Google Oneindia Malayalam News

ദില്ലി: നവംബര്‍ 14 മുതല്‍ നവംബര്‍ 18 വരെ നടക്കുന്ന ദുബായ് എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) സാരംഗ്, സൂര്യകിരണ്‍ എയ്റോബാറ്റിക്സ് ടീം ഉള്‍പ്പെടെയുള്ള ഒരു വിമാന സംഘം പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സൗദി ഹോക്സ്, റഷ്യന്‍ നൈറ്റ്സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയ്റോബാറ്റിക്സ്, ഡിസ്പ്ലേ ടീമുകള്‍ക്കൊപ്പം പ്രകടനം നടത്താന്‍ യുഎഇ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയെ ക്ഷണിക്കുകയായിരുന്നു.

Recommended Video

cmsvideo
Defence Update-Dubai Airshowൽ കരുത്തുകാട്ടാൻ Indian Air Force

ദിവസവും 5000 പേരെത്തുന്നു... തടഞ്ഞില്ലെങ്കില്‍ കൂട്ടമരണം; ഇറാന്‍ പടുകുഴിയില്‍, മുന്നറിയിപ്പ്ദിവസവും 5000 പേരെത്തുന്നു... തടഞ്ഞില്ലെങ്കില്‍ കൂട്ടമരണം; ഇറാന്‍ പടുകുഴിയില്‍, മുന്നറിയിപ്പ്

സാരംഗ് ടീമിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (എഎല്‍എച്ച്), സൂര്യകിരണ്‍ ടീമിന്റെ 10 ബിഎഇ ഹോക്ക് 132 വിമാനങ്ങള്‍, മൂന്ന് എല്‍സിഎ തേജസ് വിമാനങ്ങള്‍ എന്നിവ നവംബര്‍ ഒമ്പതിന് ദുബായില്‍ എത്തിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്ററിര്‍, ഹെര്‍കുലീസ് എന്നിവയിലാണ് വിമാനങ്ങള്‍ ദുബായില്‍ എത്തിച്ചത്.

india

യുഎഇ സായുധ സേനയിലെ മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഇസ്ഹാഖ് സാലിഹ് മുഹമ്മദ് അല്‍-ബലൂഷിയും യുഎഇ വ്യോമസേനയിലെ മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പോടെയാണ് ഇന്ത്യന്‍ വ്യോമസേന സംഘത്തെ സ്വീകരിച്ചത്. നംബവര്‍ 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വ്യോമസേന സംഘം. സാരംഗ് ടീം മുമ്പ് 2005-ല്‍ യുഎഇയില്‍ നടന്ന അല്‍ ഐന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ സൂര്യകിരണ്‍, തേജസ് എന്നിവ ഗള്‍ഫ് രാജ്യത്തെ ആദ്യമായാണ് പ്രകടനം കാഴ്ചവയ്ക്കുന്നത്.

'ഞങ്ങളെ നാല് തെറി പറഞ്ഞ്, അവര്‍ക്ക് പുതിയ ബിസ്‌നസ് സംരഭമാണ് തുടങ്ങിക്കിട്ടുന്നത്'; തുറന്നുപറഞ്ഞ് അഹാന'ഞങ്ങളെ നാല് തെറി പറഞ്ഞ്, അവര്‍ക്ക് പുതിയ ബിസ്‌നസ് സംരഭമാണ് തുടങ്ങിക്കിട്ടുന്നത്'; തുറന്നുപറഞ്ഞ് അഹാന

English summary
Indian Air Force fighter jets will take part in the Dubai Air Show held from November 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X