കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ കരുതലും സ്നേവും എന്നും ഓര്‍ക്കും; ഷൈഖ് സബാഹിനെ അനുസ്മരിച്ച് സ്ഥാനപതി

Google Oneindia Malayalam News

കുവൈത്ത് സിറ്റി; കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി അനുശോചനം രേഖപ്പെടുത്തി. മഹാനായ ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുപരി നല്ലൊരു മനുഷ്യ സ്നേഹിയുമായിരുന്നു ഷൈഖ് സബാഹെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുസ്മരിച്ചു. അറിവിന്‍റെയും യുക്തിയുടെയും ശബ്ദമായിരുന്നു അമീറെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി.

കുവൈത്ത് അമീർ എല്ലായ്പ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പരിചരണം ഏറ്റെടുത്തു: പ്രധാനമന്ത്രി നരേന്ദ്രമോദികുവൈത്ത് അമീർ എല്ലായ്പ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പരിചരണം ഏറ്റെടുത്തു: പ്രധാനമന്ത്രി നരേന്ദ്രമോദി

കുവൈത്തും ഇന്ത്യുയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അമീറിന്‍റെ മഹത്വത്തെ ഇന്ത്യന്‍ ജനത എക്കാലവും സ്നേഹപൂര്‍വം സ്മരിക്കും. കുവൈത്തിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ ഷൈഖ് സബാഹ് നല്‍കിയ കരുതലും സ്നേഹവും വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും സിബി ജോര്‍ജ്ജ് അനുസ്മരിച്ചു.

kuwait

അമേരിക്കയില്‍ വെച്ചായിരുന്നു വാര്‍ധക്യ സഹജമായ രോഗങ്ങളാള്‍ ബുദ്ധിമുട്ടിയിരുന്ന ശേഖ് സബാഹിന്‍റെ അന്തരിച്ചത്. 91 വയസ്സായിരുന്നു. ചികില്‍സാവശ്യാര്‍ഥം കഴിഞ്ഞ ജൂലൈ 23നാണ് ശൈഖ് സബാഹ് അമേരിക്കയിലേക്ക് പോയത്. 2006ലാണ് ശൈഖ് സബാഹ് കുവൈത്തിന്റെ 15ാം അമീറായി സ്ഥാനമേറ്റത്. വാര്‍ത്താ വിതരണ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ശൈഖ് സബാഹ് 2003ലാണ് കുവൈത്തിന്റെ പ്രധാനമന്ത്രിയായത്.

Recommended Video

cmsvideo
Kuwait emir sheikh ahamed al sabah passes away

1963ല്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹമാണ് കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ച വ്യക്തി. ലോകത്ത് തന്നെ ഇത്രയും കാലം വിദേശകാര്യ മന്ത്രിയായ വ്യക്തി വേറയില്ല. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്‍റെ പിന്‍ഗാമിയായി കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ മന്ത്രിസഭ തിരഞ്ഞെടുത്തിട്ടുണ്ട്.

കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 336 പേർക്ക് വൈറസ് ബാധ, ചികിത്സയിലുള്ളത് 3941 പേർ!!കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 336 പേർക്ക് വൈറസ് ബാധ, ചികിത്സയിലുള്ളത് 3941 പേർ!!

English summary
indian ambassador offer condolences after demise of kuwait emir sheikh sabah al ahmed al jaber al sabah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X