ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോക ബാങ്ക് തലവനായി ചുമതലയേറ്റു
വാഷിംഗ്ടണ്‍: ലോകബാങ്കിന്റെ പുതിയ തലവനായി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് അജയ് ബംഗ. മെയ് മൂന്നിനാണ് ലോകബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അദ്ദേഹത്തെ ലോക ബാങ്ക് തലവനായി അദ്ദേഹത്തെ നിയമിച്ചത്. 63കാരനായ ബംഗ ലോകബാങ്കിന്റെ 14ാമത് പ്രസിഡന്റാണ്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
ഫെബ്രുവരി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയുടെ പേര് നാമനിര്‍ദേശം ചെയ്യുന്നത്. അജയ്ബംഗയെ ലോക ബാങ്ക് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായ ഒരു ലോകം സാധ്യമാക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ലോകബാങ്ക് ട്വീറ്റ് ചെയ്തു. ലോകബാങ്ക് ആസ്ഥാനത്തേക്ക് ബംഗ പ്രവേശിക്കുന്ന ചിത്രവും ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

' അജയ് ബംഗയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ലോകബാങ്കിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്നാണ് കരുതുന്നതെന്നും' ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന് ജോര്‍ജിയേവ പറഞ്ഞു. ലോകബാങ്കിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍-അമരിക്കന്‍ വംശജന്‍ കൂടിയാണ് ബംഗ. ഡേവിഡ് മാല്‍പാസിന് പകരക്കാരനായിട്ടാണ് അദ്ദേഹമെത്തുന്നത്.
ഫെബ്രുവരിയിലാണ് മാല്‍പാസ് രാജി പ്രഖ്യാപിച്ചത്. ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് ലോകബാങ്കിലേക്ക് അദ്ദേഹമെത്തുന്നത്. നേരത്തെ മാസ്റ്റര്‍ കാര്‍ഡിന്റെ സിഇഒയായിരുന്നു ബംഗ. സെന്റര്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് മാസ്റ്റര്‍ കാര്‍ഡില്‍ ബംഗയുടെ നേതൃത്വത്തില്‍ വന്‍ പദ്ധതിയാണ്. ഇതാണ് ആഗോള തലത്തില്‍ തന്നെ വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയത്.
ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ കാലാവസ്ഥ കേന്ദ്രീകൃതമായ ഫണ്ടിന്റെ ഉപദേഷ്ടാവായിരുന്നു അതിന് ശേഷം ബംഗ. അധികം വികസിതമല്ലാത്ത സാമ്പത്തിക രാജ്യങ്ങളായ എല്‍ സാല്‍ദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് അടക്കമുള്ള രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സ്വകാര്യ സംഘടനകളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു.
സൈബര്‍ റെഡിനസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും, ന്യൂയോര്‍ക്ക് ഇക്കണോമിക് ക്ലബിന്റെ വൈസ് ചെയര്‍മാനുമാണ് വംഗ. 2016ല്‍ ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ലോകബാങ്ക് ട്രഷറി യെല്ലന്‍, അജയ് ബംഗയെ കണ്ടിരുന്നു. യെല്ലന്‍, ബംഗയുടെ നേതൃത്വത്തെ സ്വാഗതം ചെയ്തു.
ട്രഷറി അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. ലോകബാങ്ക് വരുടെ സഹോദര ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ആവശ്യകതകയും യെല്ലന്‍ വ്യക്തമാക്കി. ബാങ്കിന്റെ അംഗരാജ്യങ്ങളിലെ ഏറ്റവും ദരിദ്രരെ സഹായിക്കേണ്ട കാര്യവും ഇവര്‍ ബംഗയെ അറിയിച്ചു.












Click it and Unblock the Notifications