ചാന്ദ്ര ദൗത്യം: നാസയുടെ അർടെമിസ് സംഘത്തിലെ 18 ബഹിരാകാശ യാത്രികളില്‍ ഇന്ത്യവംശജനും
ന്യൂയോര്‍ക്ക്: നാസയുടെ ചന്ദ്ര ദൗത്യത്തിലേക്ക് തിരഞ്ഞെടുത്ത 18 ബഹിരാകാശ യാത്രയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജനും. നാസയുടെ അർടെമിസ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരിലാണ് ഇന്ത്യന്‍ വംശജനായ രാജാ ചാരിയും ഇടംപിടിച്ചത്. യുഎസ് എയർഫോഴ്സ് അക്കാദമി, എംഐടി, യുഎസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂൾ എന്നിവയിൽ നിന്ന് ബിരുദം നേടിയ രാജ ജോൺ ചാരിയുടെ വേരുകള്‍ ഹൈദരാബാദിലാണ്. എഫ്-15ഇ അപ്ഗ്രേഡ്, എഫ്-35 ഡെവലപ്മെന്റ് പ്രോഗ്രാമിലും പ്രവർത്തിച്ചു. ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശ്രീനിവാസ് വി. ചാരിയുടെ മകനാണ് രാജ ചാരി.
ബി ജെപി യുടെ ഏക കോട്ടയും ഇത്തവണ വീഴും; പാലക്കാട് 36 ലേറെ സീറ്റുകള്‍ നേടുമെന്ന് യു ഡി എഫ്
2024ൽ ആദ്യ വനിതയെ ചന്ദ്രനിലേക്ക് അയയ്ക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നാസയുടെ അർടെമിസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നത്.
പ്രാഥമിക ബഹിരാകാശ യാത്രിക പരിശീലനം പൂർത്തിയാക്കിയ ശേഷമുള്ളവരുടെ പട്ടികയിലാണ് രാജ ചാരിയും ഇടം പിടിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസാണ് ബുധനാഴ്ച 18 പേരുടെ പേരുകൾ പ്രഖ്യാപിച്ചത്. ''അമേരിക്കാക്കാരെ ,ഭാവിയിൽ ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും നമ്മളെ എത്തിക്കാൻ പ്രപ്തരായ നായകൻമാരെ നിങ്ങൾക്ക് നൽകുന്നു"- വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബുധനാഴ്ച ഫ്ലോറിഡയിലെ നാസയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ സംസാരിക്കവെ പറഞ്ഞു.
അടുത്ത പുരുഷനും ചന്ദ്രനിലെ ആദ്യത്തെ സ്ത്രീയും നമ്മൾ ഇപ്പോൾ വായിച്ച പേരുകളിൽ ഉൾപ്പെടുന്നുവെന്നത് ശരിക്കും അത്ഭുതകരമാണ് ... ഭാവിയിൽ അമേരിക്കൻ ബഹിരാകാശ പര്യവേഷണത്തിലെ നായകന്മാരാണ് ആർടെമിസ് ജനറേഷനെന്നും എട്ടാമത് ദേശീയ ബഹിരാകാശ സമിതി യോഗത്തിൽ ആർടെമിസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം പെൻസ് പറഞ്ഞു.
ആർട്ടെമിസ് ടീമിലെ ബഹിരാകാശയാത്രികർ വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളിൽ നിന്നും വൈദഗ്ധ്യത്തിൽ നിന്നും വരുന്നവരാണ്. ഗ്രൂപ്പിലെ ഭൂരിഭാഗം ബഹിരാകാശയാത്രികരും അവരുടെ 30 അല്ലെങ്കിൽ 40 വയസ്സിലുള്ളവരാണ്. ഏറ്റവും മുതിര്‍ന്നയാള്‍ക്ക് 55 വയസും ഇളയ വ്യക്തിക്ക് 32 വയസുമാണ് ഉള്ളത്.
ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളില്‍ ആക്രമണം, കല്ലേറ്, അമിത് ഷായ്ക്ക് കത്തെഴുതി ഘോഷ് !!