കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ ട്വിറ്ററില്‍ നിന്ന് പുറത്താക്കിയതിന് ഇന്ത്യന്‍ വംശജ, ട്വിറ്ററിന്റെ അഭിഭാഷകയെ അറിയാം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നേരത്തെ ട്വിറ്റര്‍ പൂട്ടിയിരുന്നു. ഇനി അത് തിരിച്ചുവരില്ലെന്നും ഉറപ്പാണ്. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം ഇതിന് പിന്നില്‍ ഒരു ഇന്ത്യക്കാരിയാണ് പ്രവര്‍ത്തിച്ചതെന്ന കാര്യം. 45കാരിയായ ഇന്ത്യ വംശജ വിജയ ഗഡ്ഡെയാണ് ട്രംപിന്റെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചത്. ഇവര്‍ ട്വിറ്ററിന്റെ അഭിഭാഷകയാണ്. വീണ്ടും യുഎസ്സില്‍ കലാപമുണ്ടാവാനുള്ള സാധ്യത പരിഗണിച്ചായിരുന്നു അക്കൗണ്ടുകള്‍ സ്ഥിരമായി നിരോധിക്കാന്‍ തീരുമാനിച്ചത്.

1

ഇന്ത്യയില്‍ നിന്ന് നന്നെ ചെറുപ്പത്തിലേ യുഎസ്സിലേക്ക് പറിച്ചുനടപ്പെട്ട കുടുംബമാണ് വിജയ ഗഡ്ഡെയുടേത്. ടെക്‌സസിലാണ് ഇവര്‍ വളര്‍ന്നത്. വിജയയുടെ പിതാവ് ടെക്‌സസില്‍ കെമിക്കല്‍ എഞ്ചിനീയറായിരുന്നു. ന്യൂജഴ്‌സിയിലാണ് ഹൈസ്‌കൂള്‍ പഠനമെല്ലാം വിജയ പൂര്‍ത്തിയാക്കിയത്. കോര്‍ണെല്‍, ന്യൂയോര്‍ക്ക് സര്‍വകാലാശാലകളിലായിട്ടാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. തീരദേശ മേഖലയിലെ നിയമ സ്ഥാപനത്തിലാണ് ഇവര്‍ ഒരു ദശാബ്ദത്തോളം ജോലി ചെയ്തത്. 2011ലാണ് ഇവര്‍ ട്വിറ്ററിന്റെ ഭാഗമാവുന്നത്.

ട്വിറ്ററിന്റെ നയരൂപീകരണ, സുരക്ഷാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് വിജയ ഗഡ്ഡെയാണ്. യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കലാപം നടത്തിയതിന് പിന്നാലെ ട്രംപിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇനി ആ അക്കൗണ്ടുകള്‍ തിരിച്ചുവരില്ല. കോര്‍പ്പറേറ്റ് അഭിഭാഷക എന്ന നിലയില്‍ ട്വിറ്ററിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച വിജയ കമ്പനിയുടെ നയരൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു. രാജ്യാന്തര രാഷ്ട്രീയത്തില്‍ ട്വിറ്ററിന്റെ പങ്ക് വര്‍ധിച്ചതില്‍ വിജയ ഗഡ്ഡെയുടെ സ്വാധീനമേറെയാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. ട്രംപിനെതിരെയുള്ള തീരുമാനങ്ങള്‍ ഇപ്പോള്‍ വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഇത് വിജയ ഗഡ്ഡെയെയും പ്രശസ്തയാക്കി. നിരവധി യുഎസ് മാധ്യമങ്ങളും അവരെ പുകഴ്ത്തി. ഏറ്റവും ശക്തമായ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ് എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
ഇനി അമേരിക്കൻ പ്രസിഡന്റിന്റെ കാറിൽ നമ്മുടെ ബോബി ചെമ്മണ്ണൂർ | Oneindia Malayalam

English summary
indian american lawyer behind donald trump's twitter accout suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X