കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപാലി എച്ച്.ദേശായി യുഎസ് ഉന്നത കോടതി ജഡ്ജി; പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരി

Google Oneindia Malayalam News

വാഷിങ്ടൻ : ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച്.ദേശായിയെ (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി.

രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചത്. അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് 2000 ൽ ബിരുദവും അരിസോന യൂണിവേഴ്സിറ്റിയിൽ നിന്ന് 2005 ൽ ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിത ജഡ്ജിയാണ്.

roopali

picture courtesy-twitter

സൗദി കൈമലര്‍ത്തി; യുഎഇ മുഖംതിരിച്ചു... പാകിസ്താന്‍ ശരിക്കുംപെട്ടു... അറ്റകൈ നീക്കവുമായി സൈന്യംസൗദി കൈമലര്‍ത്തി; യുഎഇ മുഖംതിരിച്ചു... പാകിസ്താന്‍ ശരിക്കുംപെട്ടു... അറ്റകൈ നീക്കവുമായി സൈന്യം

സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ്. ഒമ്പത് സംസ്ഥാനങ്ങളും രണ്ട് ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിൽ വരുന്നു.നിയമരംഗത്ത് 16 വർഷത്തെ അനുഭവസമ്പത്തുണ്ട് രൂപാലിക്ക്.

ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി കാനഡയിലെ ടൊറന്റോയിൽ ജനിച്ചത്. നിയമബിരുദം നേടിയ ശേഷം ലീഗല്‍ ഓഫിസറായി പ്രവര്‍ത്തിച്ചിട്ടുള്ള രൂപാലി ഒമ്പതാം സർക്യൂട്ട് കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് മേരി ഷ്രോഡറുടെ സഹായിയായിരുന്നു.

പുതിയ സിനിമക്കുള്ള തയ്യാറെടുപ്പിലാണോ..? ബിഗ് ബോസിന് ശേഷം കിടിലൻ ഫോട്ടോഷൂട്ടുമായി ധന്യ മേരി വർഗീസ്, പുത്തൻ ചിത്രങ്ങൾ കാണാം.

English summary
ndian American lawyer Roopali Desai confirmed by Senate as US circuit judge first South Asian US circuit judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X