കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു!!! അന്വേഷണത്തോട് സഹകരിക്കാതെ കുടുംബം

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യ റിപ്പോര്‍ട്ട് .

  • By മരിയ
Google Oneindia Malayalam News

ന്യൂജേഴ്‌സി: ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്‌സിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യ റിപ്പോര്‍ട്ട് . സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിയ്ക്കാന്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഉത്തരവിട്ടു.

Death

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ യുവാവിന്റെ മരണം ആശങ്ക ഉണര്‍ത്തുന്നതാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യുവാവ് ആത്മഹത്യ ചെയ്തതാണോ, അല്ലെങ്കില്‍ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തതത ലഭിയ്ക്കൂ. യുവാവിന്റെ കുടുംബം അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്ന് പോലീസ് ന്യൂജേഴ്‌സി പോലീസ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

Death America

മകന്റെ മരണം കുടുംബത്തിന്റെ സ്വകാര്യ നഷ്ടമാണെന്നും, കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നുമാണ് യുവാവിന്റെ അച്ഛന്‍ പറഞ്ഞത്. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിയ്ക്കാം എന്നതാണ് ന്യൂജേഴ്‌സി പോലീസിന്റെ നിലപാട്.

അമേരിക്കയില്‍ രണ്ടാഴ്ചയ്ക്ക് ഇടേ രണ്ട് ഇന്ത്യക്കാരാണ് ആക്രമണങ്ങളില്‍ മരിച്ചത്. ഹൈദരാബാദ് സ്വദേശിയായ എഞ്ചിനീയര്‍ കാനന്‍സില്‍ വെച്ച് വെടിയേറ്റ് മരിച്ചു. ഇയാള്‍ക്ക് നേരം വംശീയാധിക്രമണം നടത്തിയ ശേഷമാണ് അക്രമി വെടിവെച്ചത്. രണ്ട് ദിവസം മുമ്പാണ് സിഖ് വ്യവസായി വെടിയേറ്റ് മരിച്ചത്. ഈ കേസില്‍ അക്രമികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തോട് ജാഗ്രത പാലിയ്ക്കാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയും ചെയ്യുന്നുണ്ട്.

English summary
A 29-year-old Indian-American man was found dead in the US state of New Jersey, an incident which the family has described as a “personal issue”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X