കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂസ്റ്റണിൽ നിന്നുള്ള ആദ്യ സിഖ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു; ആക്രമണം വാഹന പരിശോധനക്കിടെ

Google Oneindia Malayalam News

ഹൂസ്റ്റണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ ഇന്ത്യന്‍ അമേരിക്കന്‍ സിഖ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. പൊലീസുകാരനെതിരെ നടന്നത് ക്രൂരവും ഭീകരവുമായ വെടിവെയ്പ്പാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് സന്ദീപ് സിംഗ് ധാലിവാളിന് വെടിയേറ്റതെന്ന് ഷെരീഫ് എഡ് ഗോണ്‍സാലസ് പറഞ്ഞു.

Read More: കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?
ഒരു പുരുഷനും സ്ത്രീയും സഞ്ചരിച്ച കാര്‍ സന്ദീപ് തടഞ്ഞു. ഇതേ തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ പുരുഷന്‍ തുടര്‍ച്ചയായി വെടിവെച്ചതായും എഡ് ഗോണ്‍സാലസ് പറഞ്ഞു. അക്രമി അടുത്തുള്ള ഒരു ഷോപ്പിംഗ് സെന്ററിലേക്ക് ഓടിക്കയറുന്നത് കണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദീപ് ധാലിവാളിന്റെ ഡാഷ്‌ ക്യാം വീഡിയോ കണ്ടാണ് അക്രമിയെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞത്. ഇയാൾ ഓടിച്ചിരുന്ന വാഹനം കണ്ടെത്തിയതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. തോക്കുധാരിയെയും യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

indian-sikh-police

ഡിപ്പാര്‍ട്ട്മെന്റിന്റെ പത്തുവര്‍ഷത്തെ പരിചയസമ്പന്നനായ സന്ദീപ് ദാലിവാളിന് നാല്‍പത് വയസ്സാണ് പ്രായം. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. അദ്ദേഹം ഒരു മാര്‍ഗദര്‍ശിയായിരുന്നുവെന്നും പലര്‍ക്കും മാതൃകയായിരുന്നുവെന്നും കമ്മീഷണര്‍ അഡ്രിയാന്‍ ഗാര്‍സിയ ഓര്‍മിച്ചു. ഹാര്‍വി ചുഴലിക്കാറ്റിന് ശേഷം മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സന്ദീപ് നടത്തിയതായും കാലിഫോര്‍ണിയയില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാന്‍ 18 വാഹനങ്ങള്‍ അദ്ദേഹം കൊണ്ടുവന്നതായും ഗോണ്‍സാലസ് പറഞ്ഞു.

'മറുപടി ഇല്ലാഞ്ഞിട്ടില്ല, പറയാൻ സമയമായിട്ടില്ല'! പിജെ ജോസഫിനോട് കട്ടക്കലിപ്പിൽ ജോസ് കെ മാണി'മറുപടി ഇല്ലാഞ്ഞിട്ടില്ല, പറയാൻ സമയമായിട്ടില്ല'! പിജെ ജോസഫിനോട് കട്ടക്കലിപ്പിൽ ജോസ് കെ മാണി

2015 മുതല്‍, ടെക്‌സസില്‍ ചരിത്രം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് ദാലിവാള്‍. തലപ്പാവും താടിയും ഉള്‍പ്പെടെ തന്റെ സിഖ് വിശ്വാസങ്ങള്‍ സൂക്ഷിച്ച് അദ്ദേഹം സേവനമനുഷ്ഠിച്ചു. സാംസ്‌കാരിക വൈവിധ്യത്തെ ശക്തിപ്പെടുത്തുന്നതിനായി തെരുവുകളില്‍ പട്രോളിംഗ് നടത്തുമ്പോള്‍ തലപ്പാവും താടിയും ധരിക്കാന്‍ അദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നു. ഹ്യൂസ്റ്റണിൽ നിന്നും പോലീസിൽ ചേർന്ന ആദ്യ സിഖ് വംശജനാണ് അദ്ദേഹം.

English summary
indian american Sikh police officer shot dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X