കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സിനെ പ്രതിരോധിയ്ക്കാന്‍ 'സൂപ്പര്‍ കോണ്ടം'; കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരി

Google Oneindia Malayalam News

ടെക്‌സാസ്: ലോകത്തെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നാണ് എയ്ഡ്‌സ്. പലരീതിയില്‍ എയ്ഡ്‌സ് പകരുമെങ്കിലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ തന്നെയാണ് പലപ്പോഴും വില്ലനാവുക.

ഉറ ഉപയോഗിയ്ക്കാനാണ് മിക്കവരും നിര്‍ദ്ദേശിയ്ക്കുക. എന്നാല്‍ ചിലപ്പോള്‍ അതുകൊണ്ടും കാര്യം ഉണ്ടാകാറില്ല. ഒരു ചെറിയ ദ്വാരം വീണാല്‍ തീര്‍ന്നില്ലേ എല്ലാം.

ഇതിനൊരു പരിഹാരം കണ്ടെത്തിയിരിയ്ക്കുകാണ് അമേരിക്കയിലെ ഇന്ത്യക്കാരിയായ മഹുവ ചൗധരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. 'സൂപ്പര്‍ കോണ്ടം' എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്.

സൂപ്പര്‍ കോണ്ടം

സൂപ്പര്‍ കോണ്ടം

എയ്ഡ്‌സിനെ പ്രതിരോധിയ്ക്കാന്‍ ശേഷിയുണ്ട് ഈ കോണ്ടത്തിന് എന്നാണ് കണ്ടുപിടിച്ചവരുടെ അവകാശവാദം. കോണ്ടത്തിന് കേടുപാട് സംഭവിച്ചാല്‍ പോലും പ്രശ്‌നമുണ്ടാകില്ലത്രെ.

ലാറ്റക്‌സ് അല്ല

ലാറ്റക്‌സ് അല്ല

സാധാരണ ഗതിയില്‍ ഗര്‍ഭ നിരോധന ഉറകള്‍ നിര്‍മിയ്ക്കുന്നത് ലാറ്റക്‌സ് കൊണ്ടാണ്. എന്നാല്‍ ഈ സൂപ്പര്‍ കോണ്ടം നിര്‍മിച്ചിരിയ്ക്കുന്നത് അതുകൊണ്ടല്ല.

ഹൈഡ്രോജെല്‍

ഹൈഡ്രോജെല്‍

ഹൈഡ്രോജെല്‍ എന്ന ഇലാസ്റ്റിക് പോളിമര്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിയ്ക്കുന്നത്. ഇതില്‍ ചില ആന്റി ഓക്‌സിഡന്റുകളും ഉണ്ട്.

എച്ച്‌ഐവിയെ നശിപ്പിയ്ക്കാന്‍

എച്ച്‌ഐവിയെ നശിപ്പിയ്ക്കാന്‍

എച്ച്‌ഐവി വൈറസിനെ നിര്‍വ്വീര്യമാക്കാന്‍ ശേഷിയുള്ള ചില സാധനങ്ങളും ഉണ്ട് ഇതില്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേക. സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് ഉള്ളത്. ഇവയ്ക്ക് എച്ച്‌ഐവി വൈറസ്സുകളെ നിര്‍വ്വീര്യമാക്കാനുള്ള ശേഷിയുണ്ട്.

എയ്ഡ്‌സ് മാത്രമല്ല

എയ്ഡ്‌സ് മാത്രമല്ല

എയ്ഡ്‌സ് തടകയുക എന്നത് മാത്രമല്ല, അതിനെ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. ഗര്‍ഭനിരോധനം ഒരു ലക്ഷ്യം തന്നെ. മറ്റ് എയ്ഡ്‌സ് അല്ലാതെയുള്ള ലൈംഗിക രോഗങ്ങളെ തടയലും ഒരു ലക്ഷ്യമാണ്.

മഹുവ ചൗധരി

മഹുവ ചൗധരി

ഇന്ത്യയില്‍ നിന്ന് മോളിക്യുലാര്‍ ബോയളജിയും ബയോഫിസിസ്‌കിലും ജെനിറ്റികിസ്ലും എല്ലാം പഠനങ്ങള്‍ നടത്തി അമേരിക്കയിലെത്ത് ഗവേഷണ ബിരുദം നേടിയ ആളാണ് മഹുവ ചൗധരി. ടെക്‌സാസിലെ എ ആന്റ് എം യൂണിവേഴ്‌സിറ്റിയില്‍ മഹുവയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് 'സൂപ്പര്‍ കോണ്ടം' വികസിപ്പിച്ചെടുത്തത്.

എല്ലാം തയ്യാര്‍

എല്ലാം തയ്യാര്‍

സൂപ്പര്‍ കോണ്ടം തയ്യാറായിക്കഴിഞ്ഞു. ഇനിയത് വിപണിയിലിറക്കണം. പേറ്റന്റ് ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ അതുണ്ടാകും.

ചെലവ് എത്ര?

ചെലവ് എത്ര?

എത്രയായിരിയ്ക്കും ഈ 'സൂപ്പര്‍ കോണ്ട'ത്തിന്റെ വിലയെന്ന് ഇപ്പോഴും ഒരു നിശ്ചയവും ഇല്ല. ചുരുങ്ങിയ വിലയ്ക്ക് വിപണിയില്‍ എത്തിച്ചാല്‍ മാത്രമേ ഗവേഷകര്‍ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ.

എയ്ഡ്‌സ് എന്ന മഹാമാരി

എയ്ഡ്‌സ് എന്ന മഹാമാരി

1980 കളില്‍ ആണ് എയ്ഡ്‌സ് എന്ന മഹാമാരി ലോകത്തെ ഭീഷണിയിലാക്കിത്തുടങ്ങിയത്. കാലം ഇത്ര കടന്നുപോയിട്ടും കൃത്യമായ ഒരു മരുന്ന് കണ്ടുപിടിയ്ക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Indian-American woman develops 'Super Condom' that stops HIV transmission even after breaking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X