കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടേയും അമേരിക്കയുടേയും എതിർപ്പ് അവഗണിച്ചു: ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെത്തി

Google Oneindia Malayalam News

കൊളംബോ: ഇന്ത്യയുടേയും അമേരിക്കയുടേയും എതിർപ്പുകള്‍ മറികടന്ന് വിവാദ ചൈനീസ് കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തെത്തി.
ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്ന യുവാൻ വാങ് 5, സുരക്ഷാ വിശകലന വിദഗ്ധർ "ചാരക്കപ്പൽ" എന്നാണ് വിശേഷിപ്പിക്കപെടുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സാണ് യുവാൻ വാങ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പെന്റഗണും അഭിപ്രായപ്പെടുന്നു.

ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കരശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കര

ശ്രീലങ്കൻ തുറമുഖത്തേക്കുള്ള യാത്രാമധ്യേ, കപ്പലിന്റെ ട്രാക്കിംഗ് സംവിധാനങ്ങൾ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളിൽ നിന്നും മറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക ഇന്ത്യക്ക് ഉണ്ടായിരുന്നു. കപ്പലിന്റെ നിരീക്ഷണ ശേഷിയിൽ യുഎസും ആശങ്ക ഉന്നയിച്ചു. ശ്രീലങ്കൻ കടലിൽ ഗവേഷണവും നടത്തില്ല എന്ന വ്യവസ്ഥയിലാണ് കപ്പലിന് ഡോക്ക് ചെയ്യാൻ അനുമതി നൽകിയതെന്നും ഇന്ത്യ, അമേരിക്ക, ചൈന എന്നിവരുമായി കൂടിയാലോചിച്ചെന്നുമാണ് തുറമുഖ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

chinaship-4

ചൈനീസ് കപ്പൽ വാങ് യാങ് 5 ന്റെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ അയൽപക്ക രാജ്യത്തിന്റെ സുരക്ഷയ്ക്കും സഹകരണത്തിനും മുൻഗണന നൽകുന്നുവെന്ന് ലങ്കൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ചൈനീസ് ബാലിസ്റ്റിക് മിസൈൽ, സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പൽ ഓഗസ്റ്റിൽ എത്താനും ആഗസ്റ്റ് 17 വരെ തുറമുഖത്ത് തുടരാനും നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നു.

'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍

എന്നാല്‍, ഇന്ത്യ ഉയർത്തിയ സുരക്ഷാ ആശങ്കകളെത്തുടർന്ന് കപ്പൽ സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ചൈനീസ് എംബസിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന് കൊളംബോയിലെ ചൈനീസ് എംബസി ലങ്കൻ അധികൃതരുമായി അടിയന്തര ചർച്ച ആവശ്യപ്പെട്ടു. എന്നാല്‍ ഓഗസ്റ്റ് 12 ന്, ചൈനീസ് എംബസി പുതിയ തീയതികൾക്കുള്ള ക്ലിയറൻസിനായി അപേക്ഷിക്കുകയായിരുന്നു.

കൊളംബോ തുറമുഖം ഒടുവിൽ ശനിയാഴ്ച കപ്പലിന്റെ ഡോക്കിംഗ് ക്ലിയർ ചെയ്തു. " എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം, ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന്റെ വരവിനായി ചൈനീസ് എംബസിക്ക് ക്ലിയറൻസ് അറിയിച്ചു, " ലങ്കൻ സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രസിഡൻഷ്യൽ കൊട്ടാരം സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ആക്രമിക്കുന്നതിന് മുമ്പ് ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ അധികാരത്തിലിരിക്കേയായിരുന്നു കപ്പലിന് ആദ്യം അനുമതി നല്‍കിയത്. അതേസമയം ഇന്ത്യന്‍ ആശങ്കകളോട് ചൈന പ്രതികരിച്ചില്ല.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Indian and US objections ignored: China's spy ship arrives in Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X