കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യക്ക് പിന്നെയും എട്ടിന്റെ പണി... ലണ്ടനിലെ സ്വത്ത് പോകും... ബാങ്കുകള്‍ 9000 കോടി പിടിച്ചെടുക്കും!

Google Oneindia Malayalam News

ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാടുവിട്ടവരില്‍ പ്രമുഖനാണ് വിജയ് മല്യ. എന്നാല്‍ മല്യയെ അങ്ങനെയൊന്നും വിടാന്‍ ഉദ്ദേശമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടനില്‍ നടക്കുന്ന കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ അനുകൂലമായി വിധി വന്നിരിക്കുകയാണ്. 13 ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പ തിരിച്ചെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നാണ് ബിട്ടീഷ് കോടതി വിധിച്ചിരിക്കുന്നത്. 9000 കോടിയാണ് മല്യയില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്. ബ്രിട്ടീഷ് കോടതിയുടെ വിധിയോടെ മല്യ ഏകദേശം കുടുങ്ങിയിരിക്കുകയാണ്. ബ്രിട്ടനിലെ സ്വത്തുക്കള്‍ മുഴുവന്‍ പോവുമെന്നാണ് റിപ്പോര്‍ട്ട്.

1

ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ മല്യയുടെ സ്വത്തുക്കള്‍ മുഴുവന്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലാണ് ഈ പ്രദേശം. ബ്രിട്ടീഷ് ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ നടപടിയുമായി മുന്നിലുണ്ടാവുമെന്നും കോടതി വ്യക്തമാക്കുന്നു. മല്യ നിലവില്‍ താമസിക്കുന്ന ലേഡിവാക്ക്, ബ്രാമ്പിള്‍ ലോഡ്ജ് എന്നിവ നഷ്ടമാകും. അതേസമയം ഈ ഉത്തരവ് കാണിച്ച് ഭീഷണിപ്പെടുത്തി മല്യയുടെ വായ്പ തിരിച്ചടക്കാനായിരിക്കും ബാങ്കുകള്‍ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. മല്യ താമസിക്കുന്ന സ്ഥലത്ത് നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇതെല്ലാം മല്യയുടേതാണ്. ഇവിടെ പരിശോധന നടത്തി മല്യയുടേതെന്ന് കരുതുന്നവയൊക്കെ കണ്ടുകെട്ടാനായിരിക്കും ഇനിയുള്ള ശ്രമം.

അതേസമയം ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരുപാട് ചേര്‍ന്ന് അതിക്രമിച്ച് കയറരുതെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോടതിയില്‍ കടം തിരിച്ചുപിടിക്കല്‍ പ്രകാരം നല്‍കിയ ആദ്യത്തെ കേസാണിത്. ഈ ഉത്തരവിനെതിരെ മല്യ നല്‍കിയ അപ്പീല്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിലാറണ് ഇനി മല്യയുടെ പ്രതീക്ഷ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ എസ്ബിഐ കൂടി ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് സമയത്ത് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചാല്‍ ഗുണം ചെയ്യുമെന്നും ബിജെപി സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്.

സിനിമയില്‍ ആവാമെങ്കില്‍ ജീവിതത്തിലും ആവാം... ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ മല്ലികാ ഷെരാവത്ത്സിനിമയില്‍ ആവാമെങ്കില്‍ ജീവിതത്തിലും ആവാം... ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ മല്ലികാ ഷെരാവത്ത്

ഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയ

English summary
UK Court Rules in Favour of Indian Banks, Grants Access to Vijay Mallya’s Properties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X