കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി; കാശ്മീര്‍ വേരുകളുള്ള ആയിഷ ഷാ, സ്വാഗതം ചെയ്ത് കമല ഹാരിസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. ബൈഡന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് ഇന്ത്യന്‍ വംശജയായ ആയിഷ ഷായെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. കാശ്മീര്‍ വേരുകളുള്ള ഒരു ഇന്ത്യന്‍ വംശജ കൂടിയാണ് ആയിഷ. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ബൈഡന്‍-കമല ഹാരിസ് ക്യാമ്പയിനുകളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ആയിഷ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ടീമിലേക്ക് ആയിഷയെയും കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെനിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെ

aisha

തന്റെ ടീമിലേക്കുള്ള ആയിഷയുടെ സാന്നിദ്ധ്യത്തില്‍ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പാട്ണര്‍ഷിപ്പ് മാനേജരുടെ പദവിയാണ് ആയിഷയ്ക്ക് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ സ്ട്രാറ്റജി ഡയറക്ടര്‍ റോബ് ഫ്‌ലാഹെര്‍ട്ടിയാണ് ടീമിന് നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ ജനതയോട് സംവദിക്കതുന്നതിന് വേണ്ടിയാണ് ഒരു മികച്ച ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിനെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ബൈഡന്‍ ലക്ഷ്യമിടുന്നത്. ആയിഷയുടെ നിയമനത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസും സ്വാഗതം ചെയ്തിട്ടുണ്ട്.

നേരത്തെ വൈറ്റ് ഹൗസ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ വേദാന്ത് പട്ടേലിനെ ബൈഡന്‍ നിയമിച്ചിരുന്നു. നിലവില്‍ ബൈഡന്റെ മുതിര്‍ന്ന ഔദ്യോഗിക വക്താവാണ് വേദാന്ത് പട്ടേല്‍. കൂടാതെ ബൈഡന്റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റീജിയണല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനവും വേദാന്ത് വഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നെവാഡയിലെയും വെസ്റ്റ്റ്റേണ്‍ പ്രൈമറി സംസ്ഥാനങ്ങളിലെ പ്രാഥമിക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു.

അതേസമയം, വൈറ്റ് ഹൗസില്‍ നിയമിതയായ ആദ്യ ഇന്ത്യന്‍ വംശജ പ്രിയ സിംഗായിരുന്നു. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് വൈറ്റ് ഹൗസിലെ പ്രസ് അസിസ്റ്റന്റായിരുന്നു പ്രിയ സിംഗ്. 2009 ജനുവരി മുതല്‍ 2010 മേയ് വരെയായിരുന്നു പ്രിയ സിംഗ് സേവനമനുഷ്ഠിച്ചത്. വൈറ്റ് പ്രസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതനായ രാജ് ഷാ ആയിരുന്നു രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍. ട്രംപ് പ്രസിഡന്റായ 2017 മുതല്‍ 2019 വരെയായിരുന്നു ഇദ്ദേഹം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ചൈനയെ നേരിടാന്‍ തുറുപ്പുചീട്ടിറക്കി ബൈഡന്‍; സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി സഖ്യം, നിര്‍ണായക നീക്കംചൈനയെ നേരിടാന്‍ തുറുപ്പുചീട്ടിറക്കി ബൈഡന്‍; സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി സഖ്യം, നിര്‍ണായക നീക്കം

അരുവിക്കരയിൽ പോര്? ചെന്നിത്തലയ്ക്ക് വേണ്ടി മണ്ഡലം വിട്ടുകൊടുക്കും? പ്രതികരിച്ച് ശബരീനാഥൻ, മറുപടി ഇങ്ങനെഅരുവിക്കരയിൽ പോര്? ചെന്നിത്തലയ്ക്ക് വേണ്ടി മണ്ഡലം വിട്ടുകൊടുക്കും? പ്രതികരിച്ച് ശബരീനാഥൻ, മറുപടി ഇങ്ങനെ

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

English summary
Indian-born Aisha Shah appoint in US President-elect Joe Biden's digital strategy team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X