Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റ്

ഡൽഹി: ഇന്ത്യൻ വംശജനും മുൻമന്ത്രിയുമായ പീപ്പിൾസ് ആക്ഷൻ പാർട്ടി നേതാവ് തർമൻ ഷൺമുഖരത്നം സിങ്കപ്പൂരിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 74 ശതമാനം വോട്ട് നേടിയാണ് തർമന്റെ വിജയം. സിംഗപ്പൂർ ഗവൺമെന്റ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ (ജിഐസി) മുൻ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ എൻജി കോക്ക് സോങ്ങിനെയും പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൻടിയുസി ഇൻകമിന്റെ മുൻ മേധാവി ടാൻ കിൻ ലിയനെയുമാണ് തർമ്മൻ പരാജയപ്പെടുത്തിയത്. സോങ്ങിന് 16 ശതമാനവും ലിയാന് 14 ശതമാനവും വോട്ടാണ് ലഭിച്ചത്.

നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ കാലാവധി സപ്റ്റംബർ 13 നാണ് അവസാനിക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ 66കാരനായ ഷൺമുഖരത്നം രാജ്യത്തെ മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്നു. സിംഗപ്പൂർ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജൻ കൂടിയാണ് തർമൻ. തമിഴ് വംശജനായ സെല്ലപ്പൻ രാമനാഥൻ ( 1999 - 2011 ), മലയാളി സിവ ദേവൻ നായർ ( 1981 - 1985 ) എന്നിവരായിരുന്നു ഈ സ്ഥാനത്തേക്ക് മുൻപ് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ.

shanmukham

1957 ഫെബ്രുവരി 25 ന് സിംഗപ്പൂരിൽ ജനിച്ച തർമൻ തമിഴ് വംശജനായ സിംഗപ്പൂരുകാരനാണ്. സിംഗപ്പൂർ കാൻസർ രജിസ്ട്രി സ്ഥാപകനും ക്യാൻസർ ഗവേഷണവും പാത്തോളജിയുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര സംഘടനകൾക്ക് നേതൃത്വം നൽകുകയും ചെയ്ത സിംഗപ്പൂരിലെ 'പാത്തോളജിയുടെ പിതാവ്' എന്നറിയപ്പെടുന്ന മെഡിക്കൽ ശാസ്ത്രജ്ഞൻ എമറിറ്റസ് പ്രൊഫസർ കെ. ഷൺമുഖരത്നത്തിന്റെ മകനാണ്.ചൈനീസ്-ജാപ്പനീസ് വംശയായ സിംഗപ്പൂരിലെ അഭിഭാഷക ജെയ്ൻ യുമിക്കോ ഇട്ടോഗിയാണ് തർമ്മന്റെ ഭാര്യ. ദമ്പതികൾക്ക് ഒരു മകളും മൂന്ന് ആൺമക്കളും ഉണ്ട്.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് തർമൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിലെ വുൾഫ്‌സൺ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.2001 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് തർമ്മൻ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്. 2006, 2011, 2015, 2020 വർഷങ്ങളിൽ തുടർന്നുള്ള പൊതുതെരഞ്ഞെടുപ്പുകളിൽ നാല് തവണ വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഷൺമുഖരത്നം വിവിധ ഉന്നതതല അന്താരാഷ്ട്ര കൗൺസിലുകൾക്കും പാനലുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.2011 മുതൽ 2014 വരെ, അദ്ദേഹം അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നയ ഉപദേശക സമിതിയായ ഇന്റർനാഷണൽ മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+