കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിനുട്ടില്‍ 39 വിമാനങ്ങളുടെ ടെയില്‍ കണ്ടെത്തി, യുഎഇയില്‍ ഇന്ത്യന്‍ ബാലന് ഗിന്നസ് റെക്കോര്‍ഡ്!!

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ ബാലന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരു മിനുട്ടില്‍ ഏറ്റവുമധികം വിമാനങ്ങളുടെ ടെയില്‍ കണ്ടെത്തിയതിനാണ് ഈ റെക്കോര്‍ഡ് ഇന്ത്യന്‍ ബാലനായ സിദ്ധാന്ത് ഗമ്പര്‍ സ്വന്തമാക്കി. അബുദാബി ആസ്ഥാനമായ ഭവന പഠിതാതാവായ പന്ത്രണ്ടുകാരനാണ് സിദ്ധാന്ത്. വീട്ടിലിരുന്നാണ് പഠനമെല്ലാം. 39 വിമാനങ്ങളുടെ വാല്‍ഭാഗം കണ്ടെത്തുന്നതിന് ഒരു മിനുട്ട് മാത്രമാണ് സിദ്ധാന്ത് എടുത്തത്. ഇത് ആദ്യമായിട്ടല്ല സിദ്ധാന്ത് ഈ നേട്ടമെല്ലാം സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ 100 കെട്ടിടങ്ങള്‍ അതിവേഗത്തില്‍ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടവും സിദ്ധാന്തിന് സ്വന്തമാക്കിയിട്ടുണ്ട്.

1

ഹരിയാന സ്വദേശിയാണ് സിദ്ധാന്ത് ഗമ്പര്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സിദ്ധാന്ത് ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഗിന്നസ് നേട്ടം പന്ത്രണ്ടുകാരനെ തേടിയെത്തിയത്. അതിവേഗം കെട്ടിടങ്ങളുടെ ഉയരവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും കണ്ടെത്തിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

താന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ താന്‍ ലെഗോ കളിക്കാറുണ്ടെന്ന് സിദ്ധാന്ത് പറയുന്നു. പ്രശസ്ത ഡെന്‍മാര്‍ക്ക് നിര്‍മിത കളിപ്പാട്ടങ്ങളാണ് ലെഗോ. താനും പിതാവും അതുപയോഗിച്ച് ധാരാളം മോഡലുകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. റോക്കറ്റുകള്‍, വിമാനങ്ങള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവയായിരുന്നു അധികവും ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ പലവിധത്തിലുള്ള വിമാനങ്ങളുടെ ടെയിലുകള്‍ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചിരുന്നു. ഇത് പവര്‍പോയിന്റ് സ്ലൈഡുകളിലാക്കി തന്നെ തന്റെ അമ്മയാണെന്നും സിദ്ധാന്ത് പറയുന്നു.

അമ്മയുടെ ആ സഹായം കൊണ്ടാണ് എനിക്ക് അതിവേഗം അവ തിരിച്ചറിയാന്‍ സാധിച്ചതെന്നും സിദ്ധാന്ത് വ്യക്തമാക്കി. അതേസമയം സിദ്ധാന്ത് ചിഹ്നങ്ങളിലും മുദ്രകളിലും ലോഗോകളിലുമാണ് എപ്പോഴും താല്‍പര്യം പ്രകടിപ്പിച്ചിരുന്നതെന്ന് അമ്മ മോണിഷ പറഞ്ഞു. ചിത്രങ്ങളെ പെട്ടെന്ന് ഓര്‍ത്തുവെക്കാനും, ഒരിക്കല്‍ കണ്ടാല്‍ അവ മറന്നുപോകാതിരിക്കാനുമുള്ള ശേഷിയാണ് സിദ്ധാന്തിനുള്ളത്. രാജ്യങ്ങളുടെ പതാക ഓര്‍ത്തുവെക്കുന്നത് അടക്കമുള്ള നിരവധി താല്‍പര്യങ്ങള്‍ സിദ്ധാന്തിനുണ്ട്. എന്നാല്‍ ഗിന്നസ് റെക്കോര്‍ഡിനായി വിമാനങ്ങളുടെ ടെയില്‍ എടുക്കാനാണ് തീരുമാനിച്ചത്. അവ വളരെ വ്യത്യസ്തമാണ്. ഓരോ വിമാനത്തിന്റെ ടെയില്‍ തിരിച്ചറിയാനുമായി 1.5 സെക്കന്‍ഡാണ് സിദ്ധാന്ത് എടുത്തതെന്നും മോണിഷ പറഞ്ഞു.

English summary
indian boy entered into guiness records in uae on identyfying most airplane tails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X